ധർമ്മശാലയിൽ “ഗില്ലാധിപത്യം” !!!!!!!
ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ചു.255 റൺസിന്‍റെ ലീഡ് ഉണ്ട് നിലവില്‍ ഇന്ത്യക്ക്.രോഹിത് ശർമ (103), ശുഭ്മാൻ ഗിൽ (110) എന്നിവർ ഇന്നലത്തെ ഫോം ഇന്നും പുറത്തെടുത്തപ്പോള്‍ റണ്‍സ് സുലഭം ആയി ഒഴുകി.

ഗിലും ശര്‍മയും പോയതോടെ സർഫറാസ് ഖാനും (56) ദേവദത്ത് പടിക്കലും (65) ഇംഗ്ലണ്ടിനു വീണ്ടും തലവേദനയായി അവതരിച്ചു.ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് അവരുടെ പണി കൂടുതല്‍ എളുപ്പം ആയി.അതിനു ശേഷം വന്ന ബാറ്റര്‍മാര്‍ക്ക് നില ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.ഷോയിബ് ബഷീർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടോം ഹാർട്ട്ലി രണ്ട് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവും (27 ബാറ്റിംഗ്) ജസ്പ്രീത് ബുംറയും (19 ബാറ്റിംഗ്) ആണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.ഇരുവരുടേയും 45 റണ്‍സിന്‍റെ ഒന്പതാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ഇന്ത്യക്ക് 500 റണ്‍സ് എന്ന നാഴിക കല്ലില്‍ എത്താന്‍ ആഗ്രഹം നല്കുന്നുണ്ട്.