കോപ്പന്‍ഹാഗനെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എഫ്സി കോപ്പൻഹേഗനെ 3-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇത് ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ പത്താമത്തെ തുടര്‍ച്ചയായ വിജയം ആണ്.ആദ്യ ലെഗിലും 3-1 നു ജയം നേടിയ സിറ്റി അഗ്രിഗേറ്റ് സ്കോര്‍ 6-2 ആണ് ജയം നേടിയത്.
രണ്ട് ഗോളിൻ്റെ കുഷ്യനുമായി കളി തുടങ്ങിയ സിറ്റി, ആദ്യ പകുതിയിൽ മാനുവൽ അകാൻജി, ജൂലിയൻ അൽവാരസ്, എർലിംഗ് ഹാലൻഡ് എന്നിവരുടെ ഗോളുകളോടെ തന്നെ മല്‍സരം കൈയ്യില്‍ എടുത്തു.ഞായറാഴ്ച വരാനിരിക്കുന്ന ലിവർപൂളിനെതിരായ പോരാട്ടത്തില്‍ കെവിൻ ഡി ബ്രൂയ്നും ഫിൽ ഫോഡനും ഉൾപ്പെടെയുള്ള പ്രധാന കളിക്കാര്‍ക്കെല്ലാം പെപ്പ് വിശ്രമം നല്‍കിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച തൻ്റെ ടീമിൽ പെപ്പ് ഏഴ് മാറ്റങ്ങൾ വരുത്തിയിരുന്നു.29 ആം മിനുട്ടില്‍ മുൻ സതാംപ്ടൺ താരം മൊഹമ്മദ് എലിയൂനൂസിയാണ് ഡാനിഷ് ചാമ്പ്യൻമാർക്കായി ഒരു ഗോൾ മടക്കിയത്.രണ്ടാം പകുതിയില്‍ പുതിയ സാഹസികതക്ക് ഒന്നും സിറ്റി മുതിരാത്തത് മൂലം സ്കോര്‍ ലൈന്‍ 3- 1 ല്‍ നില്ക്കുമ്പോള് തന്നെ കളി അവസാനിച്ചു.