സ്വപ്നതുല്യം ആയ കംബാക്ക് ; ഗോവയെ പിച്ചിചീന്തി കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവ് യാഥാര്‍ഥ്യം ആക്കി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ നേരിട്ട ഈ ടീം രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് വീരോചിതമായ തിരിച്ചുവരവ് നടപ്പില്‍ ആക്കിയത്.അതും രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ നേടി കൊണ്ട്.
7,17 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് റൗളിൻ ബോർജസും മുഹമ്മദ് യാസിറും ഗോവന്‍ ടീമിനെ മുന്നില്‍ എത്തിച്ചു.അവസരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അത് എല്ലാം പഴക്കിയതില്‍ കേരള താരങ്ങള്‍ ഏറെ നിരാശ പ്രകടിപ്പിച്ചു.എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജത്തോടെ കളിച്ച മഞ്ഞപ്പട 51 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി.ഇടത് വിങ്ങില്‍ നിന്നും ഒരു ഡയറക്ട് ഫ്രീ കിക്കില്‍ ഡെയ്സുകെ സക്കായ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അപ്പോഴും തിരിച്ചുവരവ് ഒരു സാധ്യത ആയിരുന്നില്ല.എന്നാല്‍ 80 ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും ഒരു സ്മാര്‍ട്ട് ടാപ്പ് ഇനിലൂടെയും ഗോള്‍ നേടി കൊണ്ട് കേരളത്തിനെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഡിമിട്രിയോസ് ഡയമൻ്റകോസ് ആണ്.അദ്ദേഹം തന്നെ ആണ് മാന്‍ ഓഫ് ദി മാച്ചും.88 ആം മിനുട്ടില്‍ മറ്റൊരു ഗോളും കൂടി നേടി കൊണ്ട് കേരള കളി അവസാനിപ്പിച്ചു.ഫെഡോർ സെർണിച്ച് ആണ് കേരളത്തിന് വേണ്ടി നാലാം ഗോള്‍ നേടിയത്.