EPL 2022 European Football Foot Ball International Football Top News transfer news

മിന്നും ഫോമില്‍ ലൌട്ടാറോ മാര്‍ട്ടിനസ് ; തുടര്‍ച്ചയായ പത്താം ജയം നേടി ഇന്‍റര്‍ മിലാന്‍

February 26, 2024

മിന്നും ഫോമില്‍ ലൌട്ടാറോ മാര്‍ട്ടിനസ് ; തുടര്‍ച്ചയായ പത്താം ജയം നേടി ഇന്‍റര്‍ മിലാന്‍

ഓരോ മല്‍സരം കഴിയുംതോറും ഇന്‍റര്‍ മിലാന്‍ കൂടുതല്‍  ശക്തി  പ്രാപിച്ച് വരുകയാണ്.ഇന്നലെ നടന്ന സീരി എ മല്‍സരത്തില്‍ ലേച്ചേ ടീമിനെ എതിരില്ലാത്ത നാല് ഗോളിന് അവര്‍ പരാജയപ്പെടുത്തി.മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസ് രണ്ടു ഗോളുകള്‍ നേടി കൊണ്ട് മിലാന്‍റെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Lautaro Martinez at the double as imperious Inter Milan cruise past Lecce |  Flashscore.com

 

 

മാര്‍ട്ടിനസിനെ കൂടാതെ മിലാന് വേണ്ടി ഡേവിഡ് ഫ്രാട്ടെസി, സ്റ്റെഫാൻ ഡി വ്രിജ് എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി കഴിഞ്ഞു.ജയത്തോടെ ലീഗ് പട്ടികയില്‍ മിലാന്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇത് തുടര്‍ച്ചയായ പത്താം ജയം ആണ്.രണ്ടാം സ്ഥാനത്തുള്ള യൂവേ ടീമിനെക്കാള്‍ ഒരു മല്‍സരം കുറവ് കളിച്ചിട്ട് പോലും ഒന്‍പത് പോയിന്‍റ് ലീഡ് അവര്‍ക്കുണ്ട്.ഈ പോക്ക് തുടര്‍ന്നാല്‍ 100 പോയിന്‍റ് നേടി ലീഗ് ടൈറ്റില്‍ നേടാന്‍ മാനേജര്‍ ഇന്‍സാഗിക്ക് കീഴില്‍ ഇന്‍ററിന് കഴിയും.

Leave a comment