EPL 2022 European Football Foot Ball International Football Top News transfer news

ചെല്‍സിയെ കീഴടക്കി കരബാവോ കപ്പ് നേടി ലിവര്‍പൂള്‍ !!!!!

February 26, 2024

ചെല്‍സിയെ കീഴടക്കി കരബാവോ കപ്പ് നേടി ലിവര്‍പൂള്‍ !!!!!

ഞായറാഴ്ച നടന്ന കാരബാവോ കപ്പ് ഫൈനലിൽ വിർജിൽ വാൻ ഡൈക്കിന്റെ ഹെഡര്‍ ഗോളില്‍ ലിവര്‍പൂള്‍ ചെല്‍സിയെ പരാജയപ്പെടുത്തി.എക്‌സ്‌ട്രാ ടൈമില്‍ ആണ് ഡച്ച് താരം ലിവര്‍പൂളിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്.21-22 സീസണില്‍ നടന്ന കരബാവോ കപ്പ് ഫൈനലിലും ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ജയം നേടിയത്.

Chelsea vs Liverpool Carabao Cup 2023-24 final Highlights: Van Dijk's  extra-time header makes Liverpool EFL League Cup champion - Sportstar

 

മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ ഇരു ടീമുകളും വിജയത്തിനു വേണ്ടി കൈ മെയ് മറന്നു പോരാടി.ഇരുവര്‍ക്കും പല മികച്ച അവസരങ്ങളും ലഭിച്ചു എങ്കിലും റഫറിയും മാച്ച് ഒഫീഷ്യല്‍സും അതെല്ലാം റദ്ദ് ചെയ്തു.ബില്‍ഡ് അപ്പില്‍ അത് ഓഫ് സൈഡ് ആയിരുന്നു എന്നു തെളിഞ്ഞതിന് ശേഷം ചെല്‍സിക്ക് വേണ്ടി  റഹീം സ്റ്റര്‍ലിങ്ങും ലിവര്‍പൂളിന് വേണ്ടി വാന്‍ ഡൈക്കും നേടിയ ഗോളുകള്‍ റദ്ദ് ചെയ്തിരുന്നു.ഒടുവില്‍ കോൺസ്റ്റാൻ്റിനോസ് സിമിക്കാസ് 118 ആം മിനുട്ടില്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ ആണ് ലിവര്‍പൂളിന് ലക്ഷ്യം നേടാന്‍ കഴിഞ്ഞത്.അത്രയും നേരം ചെല്‍സിയുടെ ഹൈ ഇന്‍റെന്‍സ് ഫൂട്ബോളിനേ ചെറുത്ത് നിന്ന ലിവര്‍പൂളിന് അര്‍ഹിക്കുന്ന വിജയം തന്നെ ആണിത്.സൂപ്പര്‍ താരങ്ങള്‍ ആയ സല,നൂനസ്,ആലിസന്‍,ട്രെന്‍റ് എന്നിവര്‍ ഒന്നും ഇല്ലാതെ ആണ് റെഡ്സ് ഈ ഫൈനലില്‍ വീരോചിതമായ ജയം നേടിയത്.

Leave a comment