“വിശ്രമ കട്ടിലില്‍ നിന്നും പഴയ താരത്തിലേക്ക് മടങ്ങി എത്തിയ പന്ത് ഏവരെയും ഞെട്ടിച്ചു “
വളരെ വിനാശകരമായ കാര്‍ അപകടത്തില്‍ നിന്നും രക്ഷ നേടിയ ഋഷഭ് പന്ത് ജീവന്‍ നിലനിര്‍ത്തുമോ എന്നു പോലും തനിക്ക് സംശയം ഉണ്ടായിരുന്നു എന്നും ,എന്നാല്‍ അതിനെ എല്ലാം തരണം ചെയ്ത് ഇന്ത്യന്‍ യുവ താരം വീണ്ടും പരിശീലന കളരിയിലേക്ക് എത്തിയത് തീര്‍ത്തും അവിശ്വസനീയം ആണ് എന്നു മുന്‍ ഇന്ത്യന്‍ താരം ആയ ആകാശ് ചോപ്ര വെളിപ്പെടുത്തി.ഈ വര്‍ഷം നടക്കാന്‍ പോകുന്ന ഐപിഎലില്‍ താരം കളിക്കാനുള്ള സാധ്യത ഇപ്പോള്‍ വളരെ അധികം ആണ് എന്നും അദ്ദേഹം പറഞ്ഞു.
“ജീവന്‍ തന്നെ ആണ് പ്രധാനം, ക്രിക്കറ്റല്ല.താരം ജീവനോടെ ഇരുന്നാല്‍ തന്നെ മതി എന്ന് ഞാന്‍ പ്രാര്‍ത്തിച്ചിരുന്നു.ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് താരം തന്‍റെ പഴയ ജീവിതത്തിലേക്ക് മടങ്ങി പോയിരിക്കുന്നു.ഈ അവസ്ഥയില്‍ എന്‍റെ ഊഹം വെച്ച് അദ്ദേഹം തന്നെ ഡെല്‍ഹി കാപിറ്റല്‍സിനെ നയിക്കും, മുന്നില്‍ നിന്നു കൊണ്ട് തന്നെ.!!!!”തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കഴിഞ്ഞ ജൂലൈയിൽ ബാറ്ററിനെക്കുറിച്ച് ഫിറ്റ്‌നസ് അപ്‌ഡേറ്റ് നൽകിയിരുന്നു.റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മികച്ച പുരോഗതി കൈവരിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.