ബസ്ബോൾ ഫിലോസഫി ജോ റൂട്ടിനോട് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഇയാൻ ചാപ്പൽ
ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിനോട് ‘ബാസ്ബോൾ’ സമീപനം ഒഴിവാക്കി തൻ്റെ സ്വാഭാവിക കളിയിലേക്ക് മടങ്ങണമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ അഭ്യർത്ഥിച്ചു. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ സീനിയർ ബാറ്റർ റൂട്ട് റൺസിനായി പാടുപെടുകയാണ്.ഇംഗ്ലണ്ടിൻ്റെ ആക്രമണാത്മക ബാസ്ബോൾ സമീപനത്തിന് അനുസൃതമായി, ഇന്ത്യയിൽ വിചിത്രമായ ഷോട്ടുകൾ കളിക്കുന്ന റൂട്ടിന് മിക്കവാറും വിക്കറ്റ് നഷ്ടമാകാന്‍ തുടങ്ങി.
“ബസ്ബാള്‍ എന്ന ക്രിക്കറ്റ് രീതിയെ “ബുള്‍ഷീറ്റ്” എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.സാധാരണ രീതിയില്‍ കളിക്കുമ്പോള്‍ പോലും ഈ റൂട്ട് എന്ന താരം വേഗത്തില്‍ സ്കോര്‍ ചെയ്യും.അദ്ദേഹം ഈ പുതിയ രീതി ആരംഭിച്ചപ്പോള്‍ കിട്ടുന്ന സ്വീര്കാര്യത ഇപ്പോള്‍ ലഭിക്കുന്നില്ല.ഇത് തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളിലെ ബാറ്ററെ ഇത് വല്ലാതെ ബാധിക്കും എന്നു ഞാന്‍ പേടിക്കുന്നു.അതിനാല്‍ അദ്ദേഹം ഞങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ അഭ്യര്‍ഥന മാനിച്ച് ഭ്രാന്തൻ ശൈലിയില്‍ ഉള്ള ഈ രീതി നിര്‍ത്തണം.”ചാപ്പൽ ‘വൈഡ് വേൾഡ് ഓഫ് സ്പോർട്സി’നോട് പറഞ്ഞു.