” ജോ റൂട്ടിന്‍റെ റിവേഴ്സ് സ്കൂപ്പിനെ വിമര്‍ശിച്ചവര്‍ ഇരട്ടത്താപ്പുമായി നടക്കുന്നവര്‍ ” – ബെൻ ഡക്കറ്റ്
റിവേഴ്‌സ് സ്‌കൂപ്പ് കളിക്കുന്നതിനിടെ സ്റ്റാർ ബാറ്റർ ജോ റൂട്ട് പുറത്തായത്തിന് പല ക്രിക്കറ്റ് ക്രിട്ടിക്ക്സും മുന്‍ താരങ്ങളും താരത്തിനെ ഒരുപാട് ശകാരിച്ചു.ഇവരില്‍ അധിക പേരും ഇംഗ്ലണ്ടില്‍ നിന്നാണ്.എന്നാല്‍ ഇംഗ്ലിഷ് താരത്തിനു വേണ്ടി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് താരം ആയ ബെൻ ഡക്കറ്റ്.
ആദ്യ ഇന്നിങ്സില്‍ താരത്തിന്റെ 153 റൺസ് ആണ് ഇംഗ്ലണ്ട് ടീമിനെ തരകേടില്ലാത്ത സ്കോറിലേക്ക് എത്തിച്ചത്.മത്സരത്തിന് ശേഷം TNT സ്പോർട്സിനോട് സംസാരിച്ച ഡക്കറ്റ്, റൂട്ട് ഒരു വിചിത്ര താരം ആണ് എന്നും , ഏതൊരു ക്രിക്കറ്റര്‍ ചിന്തിക്കാത്ത കാര്യം പോലും അദ്ദേഹം ഒരു മടി കൂടാതെ നടത്തി എടുക്കും എന്നും ഡക്കറ്റ് പറഞ്ഞു.”അദ്ദേഹത്തിന്റെ റിവേഴ്സ് സ്കൂപ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മണ്ടത്തരം ആയ പുറത്താകല്‍ ആണ് എന്ന് പലരും പറഞ്ഞു കണ്ടു.ഈ ഷോട്ട് അദ്ദേഹം കളിയ്ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളം ആയി.താരം ആ ഷോട്ടിലൂടെ സ്കോര്‍ നേടുമ്പോള്‍ ആര്‍ക്കും ഒരു കുറ്റവും ഇല്ല.എന്നാല്‍ അത് ഒരു വട്ടം പിഴച്ചപ്പോള്‍ വിമര്‍ശകര്‍ കുതിച്ചെത്തി. ” അഭിമുഖത്തില്‍ ഡയറ്റ് പറഞ്ഞു.