സർഫറാസ് ഖാൻ്റെ റൺ ഔട്ടിന് ശേഷം രവീന്ദ്ര ജഡേജയുടെ വൈറലായ ക്ഷമാപണം
രാജ്‌കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാന്‍ പുറത്തു ആയത് തന്‍റെ പിഴവ് മൂലം ആണ് എന്നു പറഞ്ഞു കൊണ്ട് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ക്ഷമാപണം നടത്തി.സർഫറാസ് 62 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടയിൽ ആണ് താരം റണ്‍ ഔട്ട് ആയത്.ഇന്ത്യക്ക് വേണ്ടി ആദ്യ മല്‍സരം കളിക്കുന്ന സര്‍ഫ്രാസിന് സെഞ്ചുറി നേടാനുള്ള മികച്ച അവസരം ആയിരുന്നു നഷ്ട്ടപ്പെട്ടത്.
സർഫറാസ് ഔട്ട് ആകുന്നത് 99 റൺസിൽ ജഡേജ ബാറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഡ്രസ്സിംഗ് റൂമിൽ ദേഷ്യത്തിൽ തൊപ്പി വലിച്ചെറിഞ്ഞത് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു.”@sarfarazkhan97-നോട് വിഷമം തോന്നുന്നു, അത് എൻ്റെ തെറ്റായ കോളായിരുന്നു,” ജഡേജ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു.എന്നാല്‍ സര്‍ഫ്രാസ് പറഞ്ഞത് തെറ്റായ ആശയവിനിമയം മൂലം ആയിരുന്നു എന്നും ക്രിക്കറ്റില്‍ ഇത് പതിവ് ആണ് എന്നും പറഞ്ഞു.ഇത് കൂടാതെ ബാറ്റ് ചെയ്യുമ്പോള്‍ താന്‍ ജഡേജയോട് പ്ലാനുകളും മറ്റും മുന്‍ കൂട്ടി പറയാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അത് അദ്ദേഹം നിറവേറ്റുകയും ചെയ്തു എന്നും ആദ്യ ടെസ്ട് മല്‍സരം കളിച്ച താരം വെളിപ്പെടുത്തി.