മൂന്നാം അങ്കത്തിന് ഒരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും
ഇന്ത്യന്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാമത്തെ ടെസ്ട് ക്രിക്കറ്റിന് വേണ്ടി തയ്യാര്‍ എടുക്കുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതരക്ക് തുടങ്ങുന്ന മല്‍സരത്തിനു വേദി ആകാന്‍ പോകുന്നത് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ആണ്.കഴിഞ്ഞ ഓരോ മല്‍സരത്തില്‍ ഈ രണ്ടു ടീമുകളും വിജയം നേടിയതോടെ നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 1-1 ആണ്.
മൂന്നാം ടെസ്റ്റിൽ സർഫറാസ് ഖാൻ, ധ്രുവ് ജുറൽ തുടങ്ങിയ താരങ്ങൾ ഇന്ത്യ ഒരു പക്ഷേ അരങ്ങേറ്റ അവസരം നല്‍കിയേക്കും.അവർ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ, പരിചയസമ്പന്നരായ ഇന്ത്യൻ നിര ഇംഗ്ലണ്ട് ടീമിനെതിരെ എങ്ങനെ പോരാടുമെന്നത് കാണാന്‍ രസകരമായിരിക്കും.500 ടെസ്റ്റ് വിക്കറ്റുകളിൽ നിന്ന് ഒരു വിക്കറ്റ് അകലെ ആർ അശ്വിനും 700 ടെസ്റ്റ് വിക്കറ്റുകളിൽ നിന്ന് അഞ്ച് വിക്കറ്റ് അകലെ ജെയിംസ് ആൻഡേഴ്സണും നില്‍ക്കുമ്പോള്‍ ടെസ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ചില നാഴികക്കല്ലുകള്‍ക്കും സാധ്യത ഉണ്ട്.