അഫ്ഗാനെ വൈറ്റ് വാഷ് ചെയ്ത് ശ്രീലങ്ക !!!!!!
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി ശ്രീലങ്കന്‍ ടീം.പല്ലേക്കലെയിൽ നടന്ന അവസാന മത്സരത്തിൽ എതിരാളികളെ ഏഴ് വിക്കറ്റിന് ശ്രീലങ്ക പരാജയപ്പെടുത്തി.267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 88 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം.ഇനി ടൂര്‍ണമെന്റില്‍ ബാക്കി ഉള്ളത് t20 പരമ്പര മാത്രമാണു.ഇതിന് മുന്നേ നടന്ന ടെസ്ട് പരമ്പരയും ശ്രീലങ്ക നേടിയിരുന്നു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്ഗാന് ഒരു ഡീസന്റ് ടോട്ടല്‍ പടുത്ത് ഉയര്‍ത്തി.അവര്‍ 48.2 ഓവറില്‍ 266 റണ്‍സ് നേടി.റഹമാത്ത് ഷാ(65),ഗുര്‍ബാസ്(48),ഒമാര്സാ (54) എന്നിവര്‍ ആണ് അഫ്ഗാനെ മാന്യമായ ഒരു ടോട്ടലിലേക്ക് എത്തിച്ചത്.എന്നാല്‍ ഓഫന്‍സീവ് ബാറ്റര്‍മാരുടെ ഒരു നീണ്ട നിര തന്നെ ഉള്ള ശ്രീലങ്കന്‍ ടീം തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിച്ചു.പാത്തും നിസാങ്ക (118),ആവിഷ്ക ഫെര്‍ണാണ്ടോ(91) എന്നിവര്‍ ആദ്യ വിക്കറ്റ് പാര്ട്ട്ണര്ഷിപ്പില് 173 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീമിന്റെ ജയം ഉറപ്പാക്കിയതിന് ശേഷം ആണ് രണ്ടു ഓപ്പണര്‍മാരും കളം വിട്ടത്.സെഞ്ചുറി നേടിയ പാത്തും നിസാങ്ക തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും താരം നേടിയിരുന്നു,അതിനാല്‍ അദ്ദേഹം തന്നെ ആണ് മാന്‍ ഓഫ് ദി സീരീസും.






































