സ്വയം ബാഴ്സക്ക് ഓഫര്‍ ചെയ്ത് തോമസ് ടൂഷല്‍ !!!!
മുണ്ടോ ഡിപോർട്ടീവോ ജേണലിസ്റ്റ് ഫെർണാണ്ടോ പോളോയുടെ റിപ്പോർട്ട് അനുസരിച്ച്, ബയേൺ മ്യൂണിക്കിൻ്റെ പരിശീലകൻ തോമസ് ടുച്ചലിൻ്റെ പ്രതിനിധികൾ ബാഴ്സക്ക് സ്വയം മാറാനുള്ള ഓഫര്‍ നല്കിയിരിക്കുന്നു.അദ്ദേഹത്തിന്റെ ബയേണ്‍ മ്യൂണിക്കിലെ കരിയര്‍ നിലവില്‍ അല്പം പ്രശ്നത്തില്‍ ആണ്.കാലാകാലം കിട്ടി കൊണ്ടിരുന്ന ബുണ്ടസ്ലിഗ ടൈറ്റില്‍ പോലും ഈ സീസണില്‍ കിട്ടില്ല എന്ന അവസ്ഥയില്‍ ആണ് ജര്‍മന്‍ ക്ലബ്.
/cdn.vox-cdn.com/uploads/chorus_image/image/73138590/1999737307.0.jpg)
ഈ സീസണില്‍ ട്രോഫി നേടിയാല്‍ പോലും ഒരു പക്ഷേ ടൂഷലിനെ പുറത്താക്കും. അഃറ്റിന് പ്രധാന കാരണം അദ്ദേഹവും മാനേജ്മെന്റും കൂടാതെ താരങ്ങളും തമ്മില്‍ ഉള്ള പ്രശ്നങ്ങള്‍ ആണ്.ടൂഷല്‍ എന്ന മാനേജര്‍ പിച്ചില്‍ ഒരു അഗ്രഗണ്യന്‍ ആണ് എങ്കിലും കളിക്കാര്‍ക്ക് നേരെയും അത് പോലെ മാനേജ്മെന്റിനുമായും ഇടക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നിട്ടുണ്ട്. ചെല്‍സിയില്‍ പുതിയ മാനേജ്മെന്റ് ആയും പിഎസജിയില് സ്പോര്‍ട്ടിങ് ഡിറക്ടര്‍ ആയും എന്നിങ്ങനെ എവിടെ എല്ലാം പോയിട്ടുണ്ടോ അവിടെ എല്ലാം ടൂഷലിനെ കുറിച്ച് മോശം കാര്യങ്ങള്‍ കേട്ടിട്ടുണ്ട്.നിലവില്‍ ബാഴ്സയെ നയിക്കേണ്ടത് ഒരു ജര്‍മന്‍ മാനേജര്‍ ആണ് എന്ന നയം പ്രസിഡന്റ് ലപ്പോര്‍ട്ട പിന്തുടരുന്നതിനാല് ബാഴ്സയുടെ മാനേജര്‍ സ്ഥാനത്ത് തുടരാന്‍ ടൂഷലിനും ക്ലോപ്പിനും ഫ്ലിക്കിനും ഒരു പോലെ തന്നെ സാധ്യതയുണ്ട്.