വെസ്റ്റ് ഇന്‍ഡീസ് പേസ് സെൻസേഷൻ ഷമർ ജോസഫിനെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കി
കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റ് ഒറ്റയ്ക്ക് വിന്‍ഡീസിനെ കൊണ്ട് ജയിപ്പിച്ച പേസ് സെൻസേഷൻ ഷമർ ജോസഫിനെ, ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡിന് പകരക്കാരനായി ശനിയാഴ്ച ലഖ്നൗ സൂപ്പർ ജയൻ്റ്സ് വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ടീമിലെത്തിച്ചു.കാരണം അറിയില്ലെങ്കിലും ഐപിഎൽ 2024-ന് വുഡ് ലഭ്യമാകില്ല എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ക്ലബ് അറിയിച്ചു.അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പമാണ് അദ്ദേഹം ഇപ്പോൾ.
24-കാരനായ ജോസഫ്, കഴിഞ്ഞ മാസം ബ്രിസ്ബേനിലെ ഗാബയിൽ നടന്ന വിഖ്യാതമായ വിജയത്തിൽ 68 റൺസിന് 7 വിക്കറ്റ് എന്ന അത്ഭുതകരമായ ബോളിങ് സ്പെലോടെ ഓസീസിനെ വിറപ്പിച്ച് കൊണ്ട് ഫൂട്ബോള്‍ ഹെഡ് ലൈനുകളില്‍ ഇടം നേടിയിരുന്നു.അദ്ദേഹത്തിന്റെ വരവ് ഒരു കണക്കിനു ലഖ്നൗ സൂപ്പർ ജയൻ്റ്സിന്റെ ബോളിങ് നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.3 കോടി രൂപയ്ക്ക് അദ്ദേഹം എൽഎസ്ജിയിൽ ചേരും, ഐപിഎല്ലിലെ ജോസഫിൻ്റെ ആദ്യ വരവ് ആണിത്.






































