മാക്സ്വെല് ഷോയില്‍ കത്തി ചാമ്പല്‍ ആയി വെസ്റ്റ് ഇന്‍ഡീസ്
ഞായറാഴ്ച അഡ്ലെയ്ഡിൽ നടന്ന രണ്ടാം ട്വൻ്റി20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 34 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ t20 പരമ്പര സ്വന്തമാക്കി.ആദ്യ മല്‍സരത്തിലെ ഹീറോ വാര്‍ണറിന് തിളങ്ങാന്‍ അവസരം കിട്ടാതെ വന്നപ്പോള്‍ 55 പന്തിൽ നിന്ന് എട്ട് സിക്സറുകളും 12 ബൗണ്ടറികളും സഹിതം 120 റൺസെടുത്ത് പുറത്താകാതെ നിന്ന മാക്സ്വെല് ആയിരുന്നു ഓസീസിനെ മുന്നില്‍ നിന്നു നയിച്ചത്.
ഇന്നതെ മല്‍സരത്തിലും ഇരു ടീമുകളും 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു.ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിരയില്‍ എല്ലാ ബാറ്റര്‍മാരും ഫോം കണ്ടെത്താന്‍ പാടുപ്പെടുമ്പോള്‍ മാക്സ്വെല് ഒരറ്റത്ത് നിന്ന് നങ്കൂരം ഇട്ടു ബാറ്റ് ചെയ്യാന്‍ ആരംഭിച്ചു.അവസാന ഓവറുകളില്‍ അദ്ദേഹത്തിന് പിന്തുണ നല്കാന് ടിം ഡേവിഡ് വന്നതോടെ ഓസീസ് സ്കോര്‍ 241 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.36 പന്തില്‍ നിന്നും 63 റണ്‍സ് എടുത്ത റോവ്മാന്‍ പവല്‍,ആന്ദ്രെ റസല്‍ എന്നിവര്‍ക്ക് മാത്രം ആണ് കരീബിയന്‍ ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത്.രണ്ടു മല്‍സരവും തോറ്റ സ്ഥിതിക്ക് നാളെ നടക്കാന്‍ പോകുന്ന മൂന്നാമത്തെയും അവസാനത്തെയും t20 മള്‍സരത്തിന്റെ ഫലം അപ്രധാനമായി തീര്‍ന്ന് കഴിഞ്ഞിരിക്കുന്നു.