അഫ്ഗാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക !!!!
അഫ്ഗാനിസ്ഥാനെതിരെ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക 155 റൺസിൻ്റെ ഉജ്ജ്വല വിജയം കരസ്ഥമാക്കി.മൂന്ന് മത്സര പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി കൊണ്ട് സിംഹളീസ് പോരാളികള്‍ അടുത്ത മള്‍സരത്തിന്റെ പ്രസക്തി ഇല്ലാതാക്കി.309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 34 ഓവറിൽ 153 റൺസിന് പുറത്തായി.ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ നാല് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ നിരയില്‍ പന്ത് കൊണ്ട് മായാജാലം കാണിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം ആദ്യ മാത്രയില്‍ തെറ്റ് ആണ് എന്ന് തോന്നിച്ചു എങ്കിലും കുസാല്‍ മെന്‍റിസ്,സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ എന്നിവരുടെ പ്രകടനം ശ്രീലങ്കന്‍ ടീമിനെ 300 കടത്തി.74 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ചരിത് അസലങ്കയാണ് ഇന്നതെ മല്‍സരത്തിലെ വിജയ ശില്‍പി.മറുപടി ബാറ്റിങ് ആരംഭിച്ച അഫ്ഗാന്‍ ടീം 26 ഓവറില്‍ 126 റണ്‍സ് എന്ന നിലയില്‍ ആയിരുന്നു.അവിടെ നിന്നു 25 റണ്‍സ് കൂട്ടി ചേര്‍ക്കുംബോഴേക്കും അവരുടെ ഒന്പതു വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു.റഹ്മത് ഷാ,ഇബ്രാഹിം സദ്രാൻ എന്നിവര്‍ക്ക് മാത്രം ആണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞത്.