” മറുപടി ബാറ്റ് കൊണ്ട് മാത്രം നല്‍കൂ ” – ഗിലിനു പിന്തുണ നല്കി യുവരാജ് സിങ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ യുവ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ അവസരത്തിനൊത്ത് ഉയർന്നു.അദ്ദേഹത്തിന്റെ പ്രകടനം ആണ് ഇന്ത്യക്ക് മല്‍സരത്തില്‍ വിജയം സമ്മാനിക്കാന്‍ കാരണം.തുടർച്ചയായ മോശം പ്രകടനങ്ങൾ കാരണം ടോപ്പ് ഓർഡർ ബാറ്റർ ടുത്ത സമ്മർദ്ദത്തില്‍ ആയിരുന്നു ബാറ്റ് വീശിയത്.ഈ ഒരു പ്രകടനത്തോടെ താരം എന്തായാലും വിമർശകരുടെ വായ അടപ്പിച്ചു.
താരം ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ് എന്നു കണ്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ രവി ശാസ്ത്രിയും ഗിലിനോട് ” പൂജാര അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്” എന്നു ട്വീറ്റ് ചെയ്തിരുന്നു.ഇതിന് മറുപടി മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവ്രാജ് സിങ് നല്‍കിയിരുന്നു.”ഒരിക്കൽ കൂടി അവസരത്തിനൊത്ത് ഉയർന്ന പ്രകടനം. മൂന്നക്ക മാർക്ക് കണ്ടതിൽ സന്തോഷം.നമ്മുടെ പയ്യന് നന്നായി കളിച്ചു.മറുപടി ബാറ്റ് കൊണ്ട് മാത്രം നല്‍കുക.”- ഇതായിരുന്നു യുവിയുടെ ട്വീറ്റ്.മല്‍സരശേഷം ടീമിന് ഉപകാരമായ സെഞ്ചുറി നേടിയത്തില്‍ താന്‍ ഏറെ സന്തോഷാവാന്‍ ആണും എന്നും ഗില്‍ മല്‍സരശേഷം പറഞ്ഞു.