കന്നി ജയം നേടാന്‍ ഹൈദരാബാദ് , ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഒഡീഷ ; ഐഎസ്എലില്‍ ഇന്ന് തീ പാറും
ഐഎസ്എല്ലിൻ്റെ നിലവിലെ സീസണിലെ 14-ാം മാച്ച് വീക്കിലെ ആദ്യ മല്‍സരത്തില്‍ ഫോമിലുള്ള ഒഡീഷ എഫ്സിയുമായി ഹൈദരാബാദ് എഫ്സി കൊമ്പു കൊര്‍ക്കും.2023-24 ഇന്ത്യൻ സൂപ്പർ ലീഗിലെ കന്നി ജയത്തിന് വേണ്ടി ഹൈദരാബാദിന്റെ കാത്തിരിപ്പ് ഏറെ നാലായി തുടരുന്നു.പന്ത്രണ്ടു മല്‍സരങ്ങളില്‍ നിന്നും നാല് പോയിന്റോടെ ലീഗ് പട്ടികയില്‍ അവര്‍ തന്നെ ആണ് അവസാന സ്ഥാനത്ത് ഉള്ളത്.
ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഒഡീഷ ടീമിന് ഇന്ന് ജയം നേടാന്‍ ആയാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് എത്താന്‍ ആകും.ആ ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടി കോച്ച് ലോബേരയും സംഘവും തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മല്‍സരം കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കും.നിലവിലെ സീനിയര്‍ താരങ്ങളുടെ പരിക്ക് ടീമിനു ആശങ്ക നല്‍കുന്നുണ്ട് എങ്കിലും തങ്ങള്‍ നന്നായി തന്നെ പോരാടും എന്നു ഹൈദരാബാദ് കോച്ച് താങ്ബോയ് സിങ്ടോ പറഞ്ഞു.