വേള്‍ഡ് ടെസ്ട് ചാംപ്യന്‍ഷിപ്പ് ; സ്റ്റാന്റിങ്ങില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യന്‍ ടീം
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയത്തോടെ പരമ്പര നേടാനുള്ള സാധ്യത ഇന്ത്യന്‍ ടീം മിനുക്കി എടുത്തിട്ടുണ്ട്.എന്നാല്‍ ഈ തിരക്കില്‍ ആരാധകര്‍ക്ക് സന്തോഷകരമായ മറ്റൊരു വാര്‍ത്ത കൂടി ഐസിസി പുറത്തു വിട്ടു കഴിഞ്ഞിരിക്കുന്നു.ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.ഇന്ന് നേടിയ വിജയതിന്റെ പിന്‍ബലത്തില്‍ ആണ് ഇന്ത്യന്‍ ടീം ഈ വലിയ കുതിപ്പ് നടത്തിയത്.
വിജയത്തോടെ ഇന്ത്യയുടെ പിസിടി 52.77 ആയി ഉയർന്നു,പിസിടി 50 ഉള്ള ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നിവയെ മറികടക്കാൻ ഇത് ഭാരതത്തെ സഹായിച്ചു.കളി തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.നാലാം ദിനത്തില്‍ അശ്വിന് ബുമ്ര മാസ്റ്റര്‍ ക്ലാസ് പ്രകടനത്തോടെ അന്‍പത് ഓവറിനുള്ളില്‍ തന്നെ ഇംഗ്ലണ്ട് ടീം നിലം പൊത്തി.55 പിസിടിയുമായി ഓസ്ട്രേലിയ ഡബ്ല്യുടിസി സ്റ്റാൻഡിംഗിൽ മുന്നിൽ തുടരുന്നു.






































