EPL 2022 European Football Foot Ball International Football Top News transfer news

തുടയെല്ലിന് പരിക്കേറ്റ് അഞ്ചാഴ്ച്ച വിശ്രമം ; ഫെറാണ്‍ ടോറസിലൂടെ പുതിയ തിരിച്ചടി നേരിട്ട് ബാഴ്സലോണ

February 1, 2024

തുടയെല്ലിന് പരിക്കേറ്റ് അഞ്ചാഴ്ച്ച വിശ്രമം ; ഫെറാണ്‍ ടോറസിലൂടെ പുതിയ തിരിച്ചടി നേരിട്ട് ബാഴ്സലോണ

ഒസാസുനയ്‌ക്കൊപ്പം ബുധനാഴ്ച നടന്ന ലാ ലിഗ മത്സരത്തിനിടെ ബാഴ്‌സലോണ ഫോര്‍വേഡ് ആയ ഫെറാൻ ടോറസിന് പരിക്ക് ഏറ്റിരുന്നു.ക്ലബ് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരം ഇനി അഞ്ചു വാരത്തേക്ക് കളിയ്ക്കാന്‍ ഇറങ്ങില്ല.2023-24 കാമ്പെയ്‌നിനിടെ കറ്റാലൻ വമ്പന്മാർക്ക് വേണ്ടി ശക്തമായ ഫോമിലായിരുന്നു ഈ സ്പാനിഷ് ഫോര്‍വേഡ്.

Barcelona head coach Xavi on January 21, 2024

 

32 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നാല് അസിസ്റ്റുകളും രേഖപ്പെടുത്തിയ താരം സാവിയുടെ പകരക്കാരായ താരങ്ങളില്‍ വളരെ പ്രധാനി ആയിരുന്നു.ഫെബ്രുവരി 21 ന് നാപോളിയുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൻ്റെ ആദ്യ പാദം ഉൾപ്പെടെ ബാഴ്‌സലോണയുടെ അടുത്ത ആറ് മത്സരങ്ങളിൽ ഇനി  ടോറസ് കളിക്കില്ല.ബാഴ്‌സലോണയ്ക്ക് ഇപ്പോൾ ഒമ്പത് ഫസ്റ്റ്-ടീം താരങ്ങള്‍ക്ക് പരിക്കുകള്‍ ഉണ്ട്.ഗവി, മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ, മാർക്കോസ് അലോൻസോ, റാഫിഞ്ഞ  , അലജാൻഡ്രോ ബാൽഡെ, ഇനിഗോ മാർട്ടിനെസ്, ജോവോ ഫെലിക്സ്, സെർജി റോബർട്ടോ- എന്നിങ്ങനെ വിശ്രമത്തില്‍ കഴിയുന്ന അനേകം താരങ്ങളില്‍ ഇപ്പോള്‍ ഫെറാനും കൂടി ചേരുന്നു.

Leave a comment