EPL 2022 European Football Foot Ball International Football Top News transfer news

സ്വീഡിഷ് വണ്ടര്‍ കിഡിന്‍റെ സൈനിങ് പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ

January 31, 2024

സ്വീഡിഷ് വണ്ടര്‍ കിഡിന്‍റെ സൈനിങ് പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിവസത്തിന് മുമ്പായി ബാഴ്‌സലോണ പുതിയ സൈനിങ് പ്രഖ്യാപ്പിക്കും.ആദ്യം വിറ്റോർ റോക്കിനായി 30 മില്യൺ യൂറോ ചിലവഴിച്ച ബാഴ്സലോണ അടുത്ത യുവ താരത്തിന്റെ സേവനം നേടി എടുക്കുന്നതില്‍ വിജയം നേടി.17 കാരനായ സ്വീഡിഷ് മിഡ്ഫീൽഡർ ലൂക്കാസ് ബെർഗ്‌വാളാണ് താരം.ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ഏറ്റവും മികച്ച ബിഡ്(10 മില്യണ്‍ യൂറോ ) സമർപ്പിച്ചു എങ്കിലും ബാഴ്സയിലേക്ക് വരാന്‍ ആയിരുന്നു താരം തീരുമാനിച്ചത്.

Lucas Bergvall - Player profile 2024 | Transfermarkt

 

ബാഴ്സ താരത്തിനു വേണ്ടി സ്വീഡിഷ് ക്ലബ് ആയ ഡിജർഗാർഡൻസിന് ഏഴു മില്യണ്‍ യൂറോ ആണ് നല്കാന്‍ പോകുന്നത്.താരത്തിന്‍റെ പ്രകടനം വിലയിരുത്തി 3 മില്യണ്‍ യൂറോ ആഡ് ഓണ്‍ ആയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവൻ്റസ്, ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ടീമുകളും അദ്ദേഹത്തോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയ താരം ഡബിള്‍ പിവറ്റ്  പൊസിഷനില്‍ ആണ് കളിക്കുന്നത്.അനേകം സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാര്‍ ഉള്ള ബാഴ്സലോണക്ക് ഇപ്പോള്‍ ഒരു പുതിയ യുവ പ്രതിഭയെ കൂടി ലഭിച്ചിരിക്കുന്നു.താരം അടുത്ത സമ്മര്‍ വിന്‍റോയില്‍ ആയിരിയ്ക്കും ടീമിനൊപ്പം ചേരാന്‍ പോകുന്നത്.

Leave a comment