EPL 2022 European Football Foot Ball International Football Top News transfer news

” ബാഴ്സലോണയിലെ സമ്മര്‍ദ്ദം ആര്‍ക്കും താങ്ങാന്‍ കഴിയാത്തത് ” – പെപ്പ് ഗാര്‍ഡിയോള

January 31, 2024

” ബാഴ്സലോണയിലെ സമ്മര്‍ദ്ദം ആര്‍ക്കും താങ്ങാന്‍ കഴിയാത്തത് ” – പെപ്പ് ഗാര്‍ഡിയോള

ബാഴ്സലോണ വിട്ട് പോവുകയാണ് എന്നു സാവി അറിയിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തിന് പിന്തുണ നല്കി മുന്‍ ബാഴ്സ മാനേജര്‍ പെപ്പ് ഗാര്‍ഡിയോള രംഗത്ത്.അദ്ദേഹം ബെന്‍ളി മല്‍സരത്തിന് മുന്നേ നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് ഈ കാര്യത്തിനെ കുറിച്ച് സംസാരിച്ചത്.ബാഴ്സലോണയില്‍ മാനേജര്‍ ആയി തുടരുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യം ആണ് എന്നു പെപ്പ് പറഞ്ഞു.

“ഇംഗ്ലണ്ടിലെ സമ്മർദ്ദത്തെ സ്പെയിനിലെ സമ്മർദവുമായി താരതമ്യം ചെയ്യാൻ കഴിയില്ല, എൻ്റെ അനുഭവത്തിൽ, അവിടെ ആയിരം മടങ്ങ് ബുദ്ധിമുട്ടാണ്. ആഴ്ചയിൽ ആറ് പത്രസമ്മേളനങ്ങൾ, ധാരാളം ഗെയിമുകൾ. ബാഴ്സലോണയിൽ നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം മറ്റെവിടെയും താരതമ്യം ചെയ്യാനാവില്ല. ” അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.ഓരോ ദിവസവും നിങ്ങളുടെ ജീവിതം കൊത്തി പെറുക്കുവാന്‍ ആളുകള്‍ ഉണ്ട് എന്നും ഇത് വളരെ ക്രൂരമായ സാഹചര്യം ആണ് എന്നും സാവി പ്രതികരിച്ചു.

Leave a comment