EPL 2022 European Football Foot Ball International Football Top News transfer news

ആർബി ലെപ്‌സിഗിൽ നിന്ന് ലോണിൽ ആഞ്ചെലിനോ റോമയിൽ ചേര്‍ന്നു

January 30, 2024

ആർബി ലെപ്‌സിഗിൽ നിന്ന് ലോണിൽ ആഞ്ചെലിനോ റോമയിൽ ചേര്‍ന്നു

സീസണിൻ്റെ അവസാനത്തിൽ വാങ്ങാനുള്ള ഓപ്‌ഷനോടെ ആർബി ലെപ്‌സിഗ് ലെഫ്റ്റ്-ബാക്ക് ആഞ്ചലീനോയെ ലോണിൽ സൈനിംഗ് ചെയ്യുന്നതായി റോമ പ്രഖ്യാപിച്ചു.ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ആയ ഗലാറ്റസറെയ്‌ക്കൊപ്പം ലോണില്‍ ആയിരുന്നു താരം ഇകാലം അത്രയും.തല്‍ക്കാലം ആര്‍ബി ലേപ്സിഗിന് താരത്തിനെ നിലനിര്‍ത്താന്‍ യാതൊരു താല്പര്യവും ഇല്ല.

Angelino joins Roma on loan from RB Leipzig with option to buy

താരത്തിന് വേണ്ട രീതിയില്‍ തുര്‍ക്കി ലീഗില്‍ കളിയ്ക്കാന്‍ കഴിയാത്തത് മൂലം ആണ് അദ്ദേഹത്തിനെ മറ്റൊരു ക്ലബിലേക്ക് ലേപ്സിഗ് പറഞ്ഞു വിടുന്നത്.ഈ അവസരം റോമ മുതല്‍ എടുക്കുകയായിരുന്നു.ഈ വേനൽക്കാലത്ത് ആഞ്ചലീനോയെ സ്ഥിരമായി സൈൻ ചെയ്യാൻ റോമയ്ക്ക് 5 മില്യൺ യൂറോ നൽകേണ്ടി വരും.”റോമ പോലൊരു ചരിത്രം വിളിച്ച് ഓതുന്ന ക്ലബില്‍ കളിയ്ക്കാന്‍ എനിക്കു ഏറെ അഭിമാനം തോന്നുന്നു.എത്രയും പെട്ടെന്നു ക്ലബ് മാനേജര്‍മാരെയും കളിക്കാരെയും കണ്ട് പരിശീലനം ആരംഭിക്കാന്‍ ഞാന്‍ ഏറെ കൊതിക്കുന്നു.”അദ്ദേഹം റോമ വെബ്സൈറ്റിനോട് പറഞ്ഞു.

Leave a comment