EPL 2022 European Football Foot Ball International Football Top News transfer news

ഏഷ്യന്‍ എഎഫ്സി കപ്പ് ; ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ഉസ്ബെക്കിസ്ഥാന്‍ , തായ്‌ലൻഡ് , സൌദി , കൊറിയന്‍ ടീമുകള്‍

January 30, 2024

ഏഷ്യന്‍ എഎഫ്സി കപ്പ് ; ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ഉസ്ബെക്കിസ്ഥാന്‍ , തായ്‌ലൻഡ് , സൌദി , കൊറിയന്‍ ടീമുകള്‍

റൌണ്ട് ഓഫ് 16 മൂന്നാം ദിനത്തില്‍ ചൊവ്വാഴ്ച അൽ ജനൂബ് സ്റ്റേഡിയം പാർക്കിൽ ഇന്ന് ഉസ്ബെക്കിസ്ഥാനും തായ്‌ലൻഡും പരസ്പരം ഏറ്റുമുട്ടും.ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിലെത്താന്‍ ഇതുവരെ സാധിക്കാതെ പോയ തായ് ടീമിന് ഇത് വലിയ ഒരു അവസരം തന്നെ ആണ്.ഈ ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് തുടർച്ചയായ ആറാം തവണയും ഉസ്ബെക്കിസ്ഥാൻ യോഗ്യത നേടി.എന്നാല്‍ അവരുടെ പ്രധാന പ്രശ്നം നോക്കൌട്ട് മേഘലയാണ്.ഇതില്‍ നിന്നും എങ്ങനെയും ഇത്തവണ രക്ഷ നേടാനുള്ള ലക്ഷ്യത്തില്‍ ആണ് അവര്‍.

Preview: Saudi Arabia vs. South Korea - prediction, team news, lineups

 

ഇന്നതെ മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഏഷ്യന്‍ ഫൂട്ബോള്‍ ശക്തികള്‍ ആയ സൌത്ത് കൊറിയയും സൌദി അറബിയയും ഇന്ന് ഏറ്റുമുട്ടും.2000 ന് ശേഷം ആദ്യമായി, സൗദി അറേബ്യയും ദക്ഷിണ കൊറിയയും ഏഷ്യൻ കപ്പ് നോക്കൗട്ട് ഘട്ടത്തിൽ കാണുകയാണ്. ഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് കിക്കോഫ്. മികച്ച ടീം എന്ന നിലയില്‍ കൊറിയക്ക് ആണ് മേല്‍ക്കൈ ലഭിക്കുന്നത് എങ്കിലും നിലവില്‍ ഫോം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ മുന്നില്‍ വരുന്നത് സൌദി ടീം തന്നെ ആയിരിയ്ക്കും.

Leave a comment