EPL 2022 European Football Foot Ball International Football Top News transfer news

” ബാഴ്‌സലോണയിൽ സാവിയുടെ പിൻഗാമിയാകാൻ ആര്‍ട്ടേട്ട “; വാര്‍ത്ത വ്യാജം

January 30, 2024

” ബാഴ്‌സലോണയിൽ സാവിയുടെ പിൻഗാമിയാകാൻ ആര്‍ട്ടേട്ട “; വാര്‍ത്ത വ്യാജം

സീസണിൻ്റെ അവസാനത്തിൽ ആഴ്‌സണലിൽ നിന്ന് വിടവാങ്ങി ബാഴ്സലോണയിലേക്ക് പോകും എന്ന വാര്‍ത്ത തീര്‍ത്തും അസംബന്ധം ആണ് എന്ന് മൈക്കൽ അർട്ടെറ്റ പറഞ്ഞു.ഇന്നലെ രാവിലെ സ്പാനിഷ് പത്രമായ കഡേണ സര്‍ ആണ് ഈ റിപ്പോര്‍ട്ട് നല്കിയത്.താന്‍ അടുത്ത സീസണില്‍ ഉണ്ടാകില്ല എന്ന സാവിയുടെ ഏറ്റു പറച്ചിലിന് പിറ്റേ ദിവസം ആണ് ഈ വാര്‍ത്ത സ്പാനിഷ് മീഡിയകള്‍ പുറത്തു വിട്ടത്.

 

ഈ വാര്‍ത്ത തികച്ചും വ്യാജം ആണ് എന്ന് പറഞ്ഞതിന് ശേഷം സ്പാനിഷ് മീഡിയയുടെ പ്രവര്‍ത്തി തികച്ചും നാണംകെട്ടത് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ വാര്‍ത്ത തന്നെ ഏറെ വിഷമത്തില്‍ ആക്കാന്‍ കാരണം ആയി എന്നും അദ്ദേഹം പറഞ്ഞു.”ഞാന്‍ ഇപ്പോള്‍ ഉള്ളത് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലത്തു ആണ് എന്ന് ഞാന്‍ കരുതുന്നു.എനിക്കു ചുറ്റും ഉള്ളവരെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.ഈ ക്ലബിനെ തിരിച്ച് അതിന്‍റെ ഉന്നതിയില്‍ എത്തിക്കുക എന്നത് എന്‍റെ ജീവിത ദൌത്യം ആണ്.അതിനിടയില്‍ മറ്റൊന്നിനും ഞാന്‍ വില കല്‍പ്പിക്കുന്നില്ല. “അര്‍ട്ടേട്ട ഇംഗ്ലിഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

Leave a comment