എതിരില്ലാത്ത അഞ്ചു ഗോള്‍ മാര്‍ജിനില്‍ വിജയം നേടി ആഴ്സണല്‍ !!!!!!!
പ്രീമിയര്‍ ലീഗില്‍ ഇന്നലെ എതിരാളികളായ ക്രിസ്റ്റൽ പാലസിനെ 5-0ന് തോൽപ്പിച്ച് ആഴ്സണൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.തുടര്‍ച്ചയായ സമനിലകളും തോല്‍വികളും മറികടന്നു ആണ് ആഴ്സണല്‍ വിജയ വഴിയിലേക്ക് എത്തിയിരിക്കുന്നത്.മല്‍സരത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.ഒരു കോർണറിൽ നിന്ന് ഗബ്രിയേലിന്റെ ഹെഡ്ഡർ ഗോളിലൂടെ ആണ് ആഴ്സണല്‍ ലീഡ് നേടിയത്.അതിനു ശേഷം ആഴ്സണലിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
37 ആം മിനുട്ടില്‍ എതിര് ടീം താരമായ ഡീൻ ഹെൻഡേഴ്സന്റെ പിഴവില്‍ ആഴ്സണല്‍ ലീഡ് ഇരട്ടിപ്പിച്ചു.രണ്ടാം പകുതിയില്‍ അധികസമയത്ത് ഇരട്ട ഗോളോടെ ഗബ്രിയേൽ മാർട്ടിനെല്ലിയും ലിയാൻഡ്രോ ട്രോസാർഡും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.14-ാം സ്ഥാനത്തുള്ള പാലസിന് സ്കോര്‍ സമനിലയാക്കാന്‍ കുറച്ച് അവസരങ്ങൾ ലഭിച്ചിരുന്നു , എന്നാല്‍ മികച്ച സേവൂകളോടെ ഡേവിഡ് രായ കളം നിറഞ്ഞു നിന്നു.പ്രീമിയര്‍ ലീഗ് കിരീടം വളരെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിന്തുടരുന്ന ഈ ആഴ്സണല്‍ ടീം കൊതിക്കുന്ന ഒരു തുടക്കം തന്നെ ആണ് അവരുടെ ഈ വര്‍ഷത്തിലെ ആദ്യത്തെ മല്‍സരത്തില്‍ ലഭിച്ചിരിക്കുന്നത്.