EPL 2022 European Football Foot Ball International Football Top News transfer news

സീസണിന്‍റെ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ എസി മിലാന്‍

January 20, 2024

സീസണിന്‍റെ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ എസി മിലാന്‍

സീരി എ യില്‍ നഷ്ട്ടപ്പെട്ട തങ്ങളുടെ പ്രാധാന്യം വീണ്ടെടുക്കുക വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യം ആണ് എങ്കിലും അതിനു വേണ്ടി പോരാടാന്‍ തയ്യാറായി നില്‍ക്കുകയാണ് എസി മിലാന്‍.ഇന്നതെ ലീഗ് മല്‍സരത്തില്‍ അവരുടെ എതിരാളി ലീഗ് പട്ടികയില്‍ പത്തിനാറാം സ്ഥാനത്ത് ഉള്ള ഉടിനീസ് ആണ്.

AC Milan coach Stefano Pioli reacts on January 7, 2024

 

സീസണില്‍ ഒരു കാലത്ത് ഇന്‍റര്‍ മിലാനുമായി ഒന്നാം സ്ഥാനം പങ്കിട്ട് ഇരിക്കുകയായിരുന്നു എസി മിലാന്‍.എന്നാല്‍ സീസണിന്‍റെ ആദ്യ പകുതിയുടെ അവസാനത്തോടെ അവര്‍ക്ക് തങ്ങളുടെ പോരാട്ടവീര്യം പതിയെ നഷ്ട്ടപ്പെടുവാന്‍ തുടങ്ങി.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഈ ക്ലബ് ചിര വൈരികള്‍ ആയ ഇന്‍റര്‍ മിലാനുമായി ഒന്‍പത് പോയിന്‍റ് പുറകില്‍ ആണ്.രണ്ടാം സ്ഥാനത്തുള്ള യുവേയും ഇവരുടെ കൈയ്യെത്താ ദൂരത്ത് തന്നെ ആണ്.രണ്ടാം പകുതിയില്‍ തങ്ങളുടെ മോശം പ്രകടനത്തിന് അന്ത്യം കുരിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ ടീമും മാനേജര്‍ സ്റ്റീവന്‍ പിയോളിയും. ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.

Leave a comment