ടി20 ലോകകപ്പ് 2024: ഇന്ത്യ , പാകിസ്ഥാൻ ടീമുകള്‍ ഒരു ഗ്രൂപ്പില്‍
വെള്ളിയാഴ്ച പുറത്തിറക്കിയ ടൂർണമെന്റ് ഷെഡ്യൂൾ പ്രകാരം 2024 ലെ പുരുഷ ടി20 ലോകകപ്പിലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മത്സരം ആയ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ജൂൺ 9 ന് ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ നടക്കും. ഗ്രൂപ്പിലെ ആദ്യ മൂന്ന് മത്സരങ്ങൾ ന്യൂയോർക്കിലും നാലാമത്തേത് ഫ്ലോറിഡയിലുമാണ് ഇന്ത്യ കളിക്കുക. ജൂൺ എട്ടിന് ബാർബഡോസിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും.
യുഎസ്എയും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ജൂൺ 1 ന് ആരംഭിക്കും, യുഎസ്എ കാനഡയുമായി ഡാലസിൽ ഏറ്റുമുട്ടി കൊണ്ടാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം നടക്കാന്‍ പോകുന്നത്.ജൂൺ 29 ന് ബാർബഡോസിൽ നടക്കുന്ന ഫൈനലോടെ സീരീസ് അവസാനിക്കും. ജൂൺ 26ന് ഗയാനയിലും 27ന് ട്രിനിഡാഡിലും സെമി ഫൈനൽ മത്സരങ്ങൾ നടക്കും.അഞ്ചു ടീമുകള്‍ അടങ്ങുന്ന നാല് ഗ്രൂപ്പുകള്‍ ആണ് ഉള്ളത്.ഇതില്‍ ഗ്രൂപ്പില്‍ എ യില്‍ ഇന്ത്യ, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, യുഎസ്എ എന്നിവര്‍ ഉള്‍പ്പെടുന്നു.






































