നല്‍കിയ പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഡേവിഡ് വാര്‍ണര്‍ കളം ഒഴിഞ്ഞു
പാക്കിസ്ഥാനെതിരെ മൂന്നാമത്തേയും അവസാനത്തെയും ടെസ്റ്റ് ജയം നേടിയ ഓസീസ് പരമ്പര തൂത്തുവാരി. എന്നാല്‍ അവരുടെ സ്റ്റാര്‍ ബാറ്റര്‍ ആയ ഡേവിഡ് വാര്‍ണര്‍ വിട വാങ്ങുന്നത് തീരനഷ്ട്ടം ആയിരിക്കും എന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വെളിപ്പെടുത്തി.ഇതിനു മുന്നേ അദ്ദേഹം ഏകദിന മത്സരങ്ങളില്‍ നിന്നും വിട വാങ്ങിയിരുന്നു.
അദ്ദേഹം ഫെയര്‍വേല്‍ സ്പീച്ചില്‍ മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും തന്നെ പിന്തുനച്ചതില്‍ ഉള്ള നന്ദി രേഖപ്പെടുത്തി.പിന്നെ ഭാര്യയുടെ തന്‍റെ പ്രൊഫഷനല്‍ ജീവിതത്തിലെ പങ്കു വളരെ വലുത് ആണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.കരിയര്‍ ഇത്രക്ക് ദൂരം മുന്നേറാന്‍ കഴിഞ്ഞത് തന്‍റെ ജീവിതത്തില്‍ ഇവര്‍ എല്ലാവരും ഉള്ളത് കൊണ്ട് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2015 ഏപ്രിലിൽ കാൻഡീസും വാർണറും വിവാഹിതരായി. ഈ ദമ്പതികൾക്ക് ഐവി, ഇൻഡി, ഇസ്ല എന്നീ മൂന്ന് പെൺമക്കളും ഉണ്ട്.തന്‍റെ കുടുംബത്തിന്‍റെ ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വാര്‍ണര്‍ ക്രിക്കറ്റില്‍ നിന്നും വിട പറയുന്നത്.