പുതിയ ആറ് വർഷത്തെ ടോട്ടൻഹാം ഹോട്സ്പർ കരാറില്‍ ഒപ്പിടാന്‍ പേപ്പ് സാർ
ടോട്ടൻഹാം ഹോട്സ്പർ മിഡ്ഫീൽഡർ പേപ്പ് സാർ ക്ലബുമായി പുതിയ ആറ് വർഷത്തെ കരാർ ഒപ്പിടാന്‍ ഒരുങ്ങുന്നു.2021-ലെ വേനൽക്കാല വിന്റോയില്‍ ടീമിലേക്ക് എത്തിയ ഈ താരം ഒരു സീസണില്‍ ലീഗ് 1 ടീം ആയ മെറ്റ്സിന് വേണ്ടി ലോണില്‍ കളിച്ചിരുന്നു.ടോട്ടൻഹാം ഹോട്സ്പറിലേ ആദ്യ സീസണില്‍ അദ്ദേഹം വെറും 17 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.കോണ്ടേയുടെ ശ്രദ്ധ നേടി എടുക്കുന്നതില്‍ താരം പരാജയപ്പെട്ടു.
എന്നാല്‍ മാനേജര്‍ മാറിയതോടെ താരത്തിന്റെ ഭാഗ്യവും മാറാന്‍ തുടങ്ങി.പോസ്റ്റെകോഗ്ലോയുടെ കീഴിൽ താരം ടീമിന്റെ അവിഭാജ്യ ഘടകം ആയി മാറാന്‍ തുടങ്ങി.ഈ സീസണില്‍ മാത്രം അദ്ദേഹം പത്തൊന്‍പത് മല്‍സരങ്ങളില്‍ നിന്നും രണ്ടു ഗോളുകളും രണ്ടു അസിസ്റ്റുകളും നേടി കഴിഞ്ഞു.ടീമിൽ അദ്ദേഹത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ പ്രതിഫലമായി, 2029-30 കാമ്പെയ്ൻ അവസാനിക്കുന്നതുവരെ താരത്തിനെ ക്ലബ് നിലനിര്‍ത്തും.സാറിന്റെ പുതുക്കലിന്റെ സ്ഥിരീകരണം ഉടനടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഫ്രേസർ ഫോർസ്റ്ററിനും ഡെസ്റ്റിനി ഉഡോഗിക്കുമൊപ്പം ഈ സീസണിൽ ടൊട്ടന്ഹാമിന്റെ കരാര്‍ നീട്ടാന്‍ പോകുന്ന മൂന്നാമത്തെ താരം ആണ് ഇദ്ദേഹം.