മുംബൈയില്‍ നേതൃത മാറ്റം ; ഞെട്ടലോടെ ആരാധകര്‍
രോഹിത് ശർമ്മയുടെ പത്ത് വർഷത്തെ കാലാവധി അവസാനിപ്പിച്ച് കൊണ്ട് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി നിയമിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണ് മുതല്‍ ഇനി മുംബൈയെ നയിക്കാന്‍ പോകുന്നത് ഹാർദിക് പാണ്ഡ്യ ആയിരിയ്ക്കും. ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തില്‍ മുംബൈയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു രോഹിത് ശര്‍മ.
മുംബൈക്കൊപ്പം അദ്ദേഹം അഞ്ചു കിരീടം നേടിയിട്ടുണ്ട്.അതിനു മുന്നേ ഡെക്കാൻ ചാർജേഴ്സിനൊപ്പമുള്ള സമായതും അദ്ദേഹം ഐപിഎല്‍ രണ്ടാം സീസണില്‍ കിരീടം നേടിയിരുന്നു.മുംബൈയില്‍ നിന്നു പോയതിന് ശേഷം ഹര്‍ദ്ധിക്ക് പാണ്ഡ്യ രണ്ടു വര്‍ഷം ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റന്‍ ആയിരുന്നു.2022 ല്‍ അദ്ദേഹം അവരെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.ഒടുവില്‍ ഈ സീസണില്‍ താരത്തിനെ തിരികെ എത്തിക്കാന്‍ മുംബൈക്ക് കഴിഞ്ഞു.തങ്ങളുടെ ഭാവി ആസൂത്രണത്തിന്റെ ഭാഗമാണ് നേതൃമാറ്റമെന്നും ഫ്രാഞ്ചൈസിക്ക് നൽകിയ സേവനത്തിന് രോഹിതിനോട് വലിയ കടപ്പാട് ഉണ്ട് എന്നും മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു.