ബാഴ്സയോട് വിടപറയാന്‍ ഒരുങ്ങി മാര്‍ക്കോസ് അലോണ്‍സോ
മാർക്കോസ് അലോൻസോ അടുത്ത സമ്മറില്‍ ബാഴ്സലോണ വിടാന്‍ ഒരുങ്ങുകയാണ് എന്നു റിപ്പോര്‍ട്ട്.ഡിഫൻഡർ ഏകദേശം 18 മാസത്തോളം ക്യാമ്പ് നൗവിൽ ചെലവഴിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ക്ലബിന് ആലോന്‍സോയുടെ സാന്നിധ്യം ടീമിനെ ശക്തിപ്പെടുത്താന്‍ സഹായിച്ചു.കഴിഞ്ഞ സീസണില്‍ അറൂഹോ , കൂണ്ടേ എന്നിവര്‍ പരിക്ക് പറ്റി പുറത്ത് പോയപ്പോള്‍ അലോണ്സോയേ വെച്ച് സാവി ബാഴ്സക്ക് ക്ലീന്‍ ചീട്ട് വിജയങ്ങള്‍ നേടി കൊടുത്തിരുന്നു.
ഈ സീസണില്‍ കാര്യങ്ങള്‍ മാറി മറഞ്ഞു.പ്രതിരോധം ബാഴ്സയുടെ വളരെ ശക്തം ആണ്. ലൈനപ്പില്‍ പോലും ബാഴ്സക്ക് അലോണ്‍സോയെ ആവശ്യം ഇല്ല.വല്ല താരങ്ങള്‍ക്കും പരിക്ക് പറ്റുമ്പോള്‍ മാത്രമാണ് അലോണ്‍സോക്ക് ഈ സീസണില്‍ അവസരം ലഭിച്ചത്.താരത്തിന്റെ കരാര്‍ ഈ സീസനോടെ പൂര്‍ത്തിയാകും.കരാര്‍ നീട്ടാന്‍ ബാഴ്സക്ക് താല്പര്യം ഇല്ല.എന്നാല്‍ താരം പോകാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ ഈ വിന്റര്‍ ട്രാന്‍സ്ഫറില്‍ തന്നെ ബാഴ്സ താരത്തിനെ വില്ക്കാന് ആഗ്രഹിക്കുന്നു.അത് വഴി വല തുകയും ലഭിച്ചാല്‍ അത് കളയേണ്ട എന്നതാണു ക്ലബ് മാനേജ്മെന്റ് നിലപാട്.എന്നാല്‍ താരം ഫ്രീ ട്രാന്‍സ്ഫറില്‍ സൌദി ലീഗില്‍ പോകാനുള്ള തീരുമാനത്തില്‍ ആണ് എന്ന് സ്പാനിഷ മാധ്യമങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.