EPL 2022 European Football Foot Ball International Football Top News transfer news

സസുവോളോക്കെതിരെ വിജയം പൂര്‍ത്തിയാക്കി റോമന്‍ പടയാളികള്‍

December 4, 2023

സസുവോളോക്കെതിരെ വിജയം പൂര്‍ത്തിയാക്കി റോമന്‍ പടയാളികള്‍

ജോസ് മോറീഞ്ഞോയുടെ റോമ ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ സസുവോളോക്കെതിരെ ഒരു മികച്ച തിരിച്ചുവരവ് നടത്തി.സസുവോളോയേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് റോമ പരാജയപ്പെടുത്തിയത്.മല്‍സരത്തില്‍ ഉടനീളം ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന പതിനഞ്ച് മിനുട്ടില്‍ ആണ് റോമ തിരിച്ചുവരവ് നടത്തിയത്.

Sassuolo 1, Roma 2: Match Recap, Highlights, MOTM Poll - Chiesa Di Totti

 

25 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സസുവോളോക്ക് മാത്യൂസ് ഹെൻറിക്ക് ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയില്‍ മികച്ച അറ്റാക്കിങ് കാഴ്ചവെച്ച റോമ സസുവോളോക്ക് തലവേദന സൃഷ്ട്ടിക്കാന്‍ തുടങ്ങി.ഏന്നാല്‍ മല്‍സരത്തിന്റെ ഗതി മാറിയത് 63 ആം മിനുട്ടില്‍ ഡാനിയർ ബൊലോക്കക്ക് റെഡ് കാര്‍ഡ് ലഭിച്ചപ്പോള്‍ ആണ്.എതിര്‍ ടീം പത്തു പേരായി ചുരുങ്ങിയതോടെ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ലോറെൻസോ പെല്ലെഗ്രിനിയെയും സ്‌ട്രൈക്കർ സ്റ്റീഫൻ എൽ ഷാരാവിയെയും പിച്ചില്‍ ഇറക്കി കൊണ്ട് റോമയുടെ ഫോർവേഡ് ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ മൗറീഞ്ഞോ തീരുമാനിച്ചു.അത് ഫലം കണ്ടു.76 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കി കൊണ്ട് ഡിബാല സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.82 ആം മിനുട്ടില്‍ റാസ്മസ് ക്രിസ്റ്റെൻസൻ മറ്റൊരു ഗോള്‍ നേടി കൊണ്ട് റോമന്‍ വിജയം പൂര്‍ത്തിയാക്കി.

Leave a comment