EPL 2022 European Football Foot Ball International Football Top News transfer news

നാപൊളിക്കെതിരെ ക്ലിനിക്കല്‍ പ്രകടനവുമായി ഇന്‍റര്‍ മിലാന്‍

December 4, 2023

നാപൊളിക്കെതിരെ ക്ലിനിക്കല്‍ പ്രകടനവുമായി ഇന്‍റര്‍ മിലാന്‍

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്‍റര്‍ മിലാന്‍ ഒരു ക്ലീന്‍ പ്രകടനം നടത്തി.ഇന്നലെ നടന്ന മല്‍സരത്തില്‍ സീരി എ ചാമ്പ്യന്മാര്‍ ആയ നാപൊളിയെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് മിലാന്‍ തകര്‍ത്തത്.ജയത്തോടെ യുവന്‍റ്റസിനെ മറികടന്ന് ലീഗ് പട്ടികയില്‍ ഒന്നാമത് എത്താന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.

Napoli 0-3 Inter Milan: Calhanoglu, Barella, Thuram goals put Inter top

 

സ്വന്തം തട്ടകത്തില്‍ അക്രമിച്ച് കളിച്ച് തുടങ്ങിയ നാപൊളി മിലാനെ ആദ്യ നിമിഷങ്ങളില്‍ ആശയ കുഴപ്പത്തില്‍ ആക്കി.പതിയെ ആണെങ്കിലും മിലാന്‍ താളം കണ്ടെത്തിയതോടെ മിലാന്‍ നാപൊളി ബോക്സ് പിടിച്ചടക്കാന്‍ തുടങ്ങി.44 ആം മിനുട്ടില്‍ ഹകാൻ കാൽഹാനോഗ്ലുയിലൂടെ അവര്‍ ലീഡ് നേടി.രണ്ടാം പകുതിയില്‍ നാപൊളി വീണ്ടും അക്രമണം പുനരാരംഭിച്ചു എങ്കിലും 61 ആം മിനുട്ടില്‍ നിക്കോളോ ബരെല്ലയിലൂടെ ഗോള്‍ നേടി മിലാന്‍ പിടി മുറുക്കി.അതോടെ തിരിച്ചു വരാനുള്ള നാപൊളിയുടെ എല്ലാ പ്രതീക്ഷയും കൈയാലപ്പുറത്ത് ആയി.മാർക്കസ് തുറം നേടിയ മൂന്നാം ഗോളോടെ മിലാന്‍ അങ്കം അവസാനിപ്പിച്ചപ്പോള്‍ സീരി എ കിരീടം നിലനിര്‍ത്തുക എന്ന കടമ്പയില്‍ നിന്നു നാപൊളി വളരെ ദൂരം പിന്നോട്ട് പോയിരിക്കുന്നു.

Leave a comment