EPL 2022 European Football Foot Ball International Football Top News transfer news

ഹീറോയിക്ക് പോരാട്ടത്തിലൂടെ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടന്‍ഹാം

December 4, 2023

ഹീറോയിക്ക് പോരാട്ടത്തിലൂടെ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടന്‍ഹാം

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-3ന് സമനിലയിൽ തളച്ച് ടോട്ടന്‍ഹാം.81-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിന്റെ ഗോൾ സിറ്റിക്ക് വിജയം നേടി കൊടുത്തത് ആയി തോന്നി എങ്കിലും 90 ആം മിനുട്ടില്‍ കുലുസെവ്സ്കിയുടെ ഗോള്‍ മല്‍സരഫലം മാറ്റി മറച്ചു.

Erling Haaland sends damning three-letter message about Simon Hooper after Man  City vs Tottenham - football.london

 

ആറാം മിനുട്ടില്‍ തന്നെ ടോട്ടന്‍ഹാമിന് ലീഡ് നല്കാന്‍ സണിന് കഴിഞ്ഞു എങ്കിലും അദ്ദേഹത്തിന്റെ തന്‍റെ ഓണ്‍ ഗോളില്‍ സിറ്റി സമനില കണ്ടെത്തി.ഫില്‍ ഫോഡനിലൂടെ ലീഡ് നേടിയ സിറ്റി ടോട്ടന്‍ഹാമിനെ സമ്മര്‍ദത്തില്‍ ആക്കി , എങ്കിലും പ്രതീക്ഷ കൈവിടാതെ കളിച്ച അവര്‍ ഓരോ മിനുറ്റിലും ആക്രമണം തുടര്‍ന്നു കൊണ്ടിരുന്നു.അതിനു ഫലം ലഭിച്ചത് 69 ആം മിനുട്ടില്‍ ആയിരുന്നു.ലോ സെല്‍സോയായിരുന്നു ടോട്ടന്‍ഹാമിന് വേണ്ടി രണ്ടാം ഗോള്‍ കണ്ടെത്തിയത്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും തോറ്റ ടോട്ടന്‍ഹാമിന് ഈ സമനില നല്‍കുന്നത് വിജയത്തിന്‍റെ തന്നെ അനുഭൂതി ആണ്.27 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്   ടോട്ടന്‍ഹാം ഉള്ളത്.

Leave a comment