EPL 2022 European Football Foot Ball International Football Top News transfer news

ഏജന്‍റുമാരെ നിയന്ത്രിക്കാനുള്ള ഫിഫയുടെ പദ്ധതി വെള്ളത്തില്‍ ആയി

December 1, 2023

ഏജന്‍റുമാരെ നിയന്ത്രിക്കാനുള്ള ഫിഫയുടെ പദ്ധതി വെള്ളത്തില്‍ ആയി

ഫുട്ബോൾ കളിക്കാരുടെ ഏജന്റുമാരെ നിയന്ത്രിക്കാനും അവർ നേടുന്ന ഫീസും കമ്മീഷനുകളും നിയന്ത്രിക്കാനുമുള്ള ഫിഫയുടെ പദ്ധതികൾക്കെതിരെ തിരിച്ചടി.ഇന്നലെ ലണ്ടന്‍ കോടതിയില്‍  നടന്ന കേസ് വിധി ഫിഫക്കെതിരെ ആയിരുന്നു.സെപ്റ്റംബറിൽ നടന്ന ആർബിട്രേഷൻ ട്രൈബ്യൂണൽ ഹിയറിംഗിൽ കളിക്കാരെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം ഏജന്റുമാരും സ്ഥാപനങ്ങളും ആണ് ഫിഫയുടെ തീരുമാനത്തിനെതിരെ കേസ് കൊടുത്തത്.

FIFA loses legal ruling in England aimed at capping agent fees - ESPN

നിലവില്‍ താരങ്ങള്‍ക്കും ഏജന്റുമാര്‍ക്കും ഫൂട്ബോളില്‍ ഉള്ള നിയന്ത്രണം കുറച്ച് യൂറോപ്പിലെ എല്ലാ മേജര്‍ ലീഗുകളിലും തങ്ങളുടെ സാന്നിധ്യം കടുപ്പിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആയിരുന്നു ഫിഫ.ഹാലണ്ട്,ബെയില്‍ എന്നീ താരങ്ങളുടെ ട്രാന്‍സ്ഫര്‍ തന്നെ വിലയിരുത്തി നോക്കുകയാണ് എങ്കില്‍ ഏജന്റുമാര്‍ എത്രത്തോളം വളര്‍ന്നു എന്നത് കാണാന്‍ ആകും.നിലവില്‍ പല താരങ്ങളെയും പ്രതിനിധീകരിക്കുന്ന ഏജന്റുമാര്‍ വാങ്ങുന്ന കമീഷനും കുറക്കണം എന്ന ആവശ്യം ഫിഫക്ക് ഉണ്ടായിരുന്നു.ഫിഫയുടെ ഈ നടപടിക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആയിരുന്നു.

Leave a comment