EPL 2022 European Football Foot Ball International Football Top News transfer news

മെസ്സി ആദ്യ പ്രീസീസൺ മത്സരത്തിൽ എൽ സാൽവഡോറിനെ കളിക്കും

December 1, 2023

മെസ്സി ആദ്യ പ്രീസീസൺ മത്സരത്തിൽ എൽ സാൽവഡോറിനെ കളിക്കും

ജനുവരി 19 ന്  എൽ സാൽവഡോർ ദേശീയ ടീമിനെതിരായ സൗഹൃദ മത്സരത്തോടെ ഇന്റർ മിയാമി സിഎഫും താരമായ ലയണൽ മെസ്സിയും 2024 സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന് ക്ലബ് വ്യാഴാഴ്ച അറിയിച്ചു.ഫെബ്രുവരി അവസാനത്തോടെ എംഎല്‍എസ് ലീഗ് ആരംഭിക്കും.ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസൺ കപ്പിൽ അല്‍ നാസര്‍ ടീമിനെതിരെ കളിക്കും എന്ന വാര്‍ത്ത മയാമി ക്ലബ് നിഷേധിച്ചിരുന്നു.

Inter Miami, Messi to play El Salvador in first preseason game - ESPN

ഫിഫ റാങ്കിംഗിൽ 78-ാം സ്ഥാനത്താണ് എൽ സാൽവഡോർ ഉള്ളത്.മയാമി ടീമിനെ തങ്ങളുടെ നാട്ടിലേക്കു കളിയ്ക്കാന്‍ വിളിക്കുന്നത് വഴി തങ്ങളുടെ രാജ്യാന്തര ടീമിന് മെസ്സി, ആല്‍ബ, ബുസ്ക്കറ്റ്സ് എന്നിവര്‍ക്കെതിരെ    കളിക്കുന്നത് വലിയ പ്രചോദനം ആകും എന്ന് എൽ സാൽവഡോർ ഫൂട്ബോള്‍ ബോര്‍ഡ് കരുത്തുന്നു.പ്ലേ ഓഫുകൾ നേടുന്നതിൽ പരാജയപ്പെട്ട ഇന്റർ മിയാമി, ഒക്ടോബർ 21 ന് ഷാർലറ്റ് എഫ്‌സിയോട് തോറ്റതോടെ 2023 സീസൺ പൂർത്തിയാക്കി.അടുത്ത സീസണില്‍ മെസ്സി,ആല്‍ബ,സുവാരസ്,ബൂസി എന്നിവരുടെ സേവനം തുടക്കം തന്നെ ലഭിക്കുന്നതിനാല്‍ ലീഗില്‍ വന്‍മുന്നേറ്റം  തീര്‍ക്കാന്‍ കഴിയും എന്ന്  തന്നെ ആണ്  മയാമിയുടെ വിശ്വാസം.

Leave a comment