EPL 2022 European Football Foot Ball International Football Top News transfer news

ഫ്രാൻസെസ്കോ കമർഡ – പ്രായം കുറഞ്ഞ സീരി എ താരം

November 26, 2023

ഫ്രാൻസെസ്കോ കമർഡ – പ്രായം കുറഞ്ഞ സീരി എ താരം

15 വയസ്സും 8 മാസവും 16 ദിവസവും പ്രായമുള്ള സീരി എ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി ഫ്രാൻസെസ്കോ കമർഡ മാറി.എസി മിലാന്‍ താരം ആയ കമാര്‍ഡ രണ്ടാം പകുതിയില്‍ ആണ് കളിയ്ക്കാന്‍ ഇറങ്ങിയത്.ഇന്നലത്തെ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് എസി മിലാന്‍ ഫിയോറെന്റീനയെ തോല്‍പ്പിച്ചത്.

 

“എന്‍റെ പേരകുട്ടി ആവാനുള്ള പ്രായമേ അവനുള്ളൂ.ഫ്രാൻസെസ്കോ ഒരു നല്ല കുട്ടിയാണ്.വളരെ കഠിനാധ്വാനിയായ അവന്‍ പക്വതയോടെ ആണ് എല്ലാവരോടും പെരുമാറുന്നത്.ക്ലബിനകത്തും പുറത്തും അവനെ എല്ലാവര്ക്കും ഇഷ്ട്ടമാണ്.”മിലാന്റെ 58 കാരനായ മാനേജർ സ്റ്റെഫാനോ പിയോളി സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞു.ഇന്നലെ നടന്ന മല്‍സരത്തില്‍ വിജയം വളരെ കഷ്ട്ടപ്പെട്ടാണ് നേടിയത് എങ്കിലും ഇത് പോലുള്ള വിജയം ടീമിന്‍റെ മനസികാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും എന്നും പിയോളി വെളിപ്പെടുത്തി.

Leave a comment