EPL 2022 European Football Foot Ball International Football Top News transfer news

റാംസ്‌ഡെയ്‌ലിന്റെ ധൈര്യത്തെ ആർട്ടെറ്റ പ്രശംസിച്ചു

November 26, 2023

റാംസ്‌ഡെയ്‌ലിന്റെ ധൈര്യത്തെ ആർട്ടെറ്റ പ്രശംസിച്ചു

ശനിയാഴ്ച ബ്രെന്റ്‌ഫോർഡിൽ നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍ ആരോണ്‍ റാംസ്ഡെയിലിന്‍റെ മോശം പ്രകടനം പലരുടേയും വിമര്‍ശനം ഉയരാന്‍ കാരണം ആയി.എന്നാല്‍ ആഴ്സണല്‍ താരത്തിനു വേണ്ടി പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് മാനേജര്‍ മൈക്കൽ അർട്ടെറ്റ.സെപ്റ്റംബറിന് ശേഷം ലീഗിൽ ആഴ്സണല്‍ ടീമിന്‍റെ  ആദ്യ ഇലവനില്‍ റാംസ്ഡെയില്‍ ഇടം നേടുന്നത് ഇതാദ്യം ആയാണ്.

Aaron Ramsdale misses his chance for redemption while Man City give rivals  hope - Premier League hits and misses | Football News | Sky Sports

 

“അദ്ദേഹത്തിന്‍റെധൈര്യം അപാരം തന്നെ ആണ്.അയാള്‍ ഒന്നു വിറച്ചു എങ്കിലും വളരെ പെട്ടെന്നു തന്നെ ടീമിന് വേണ്ടി ഉയര്‍ത്തെഴുന്നേറ്റു.ഇത് ഫുട്ബോൾ ആണ്. ടീമിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ക്ലീൻ ഷീറ്റിനൊപ്പം വിജയം നേടി എന്ന സന്തോഷത്തില്‍ ആണ് ഞാന്‍.”മൈക്കല്‍ അര്‍ട്ടേറ്റ മാധ്യമങ്ങളോട് പറഞ്ഞു.ആഴ്‌സണൽ വളരെ മോശം ഫോമില്‍ ആയിരുന്ന മല്‍സരത്തില്‍ ബെഞ്ചിൽ നിന്ന് ഇറങ്ങിയ ഹാവേർട്‌സ് നേടിയ ഗോളില്‍ ആണ് വിജയം നേടിയത്.

 

 

 

Leave a comment