Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team legends Renji Trophy Top News

ടീം മെന്ററായി ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി

November 22, 2023

ടീം മെന്ററായി ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി

2012ലും 2014ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ നേടിയപ്പോൾ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീർ, ടീമിന്റെ മെന്ററായി കോല്‍ക്കത്ത ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.ടി20 (2007), ഏകദിന (2011) ലോകകപ്പ് ചാമ്പ്യനായ ഗംഭീർ, 2011 ൽ നൈറ്റ് റൈഡേഴ്സിൽ ചേർന്നു.അദ്ദേഹം 2017 വരെ ടീമില്‍ ഉണ്ടായിരുന്നു.ഈ കാലയളവിൽ, നൈറ്റ് റൈഡേഴ്സ് അഞ്ച് തവണ ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടുകയും കൂടാതെ രണ്ടു തവണ ട്രോഫി നേടുകയും ചെയ്തു.

The Badshah of KKR: Why Shah Rukh Khan has been the best team owner in the

“ഞാന്‍ പെട്ടെന്നു കരയുന്ന ആള്‍ അല്ല.എന്നാല്‍ ഇത് അങ്ങനെ അല്ല.എന്നെ ഇപ്പോള്‍ കാണുന്ന വ്യക്തി ആക്കി മാറ്റിയ ടീമിലേക്ക് ആണ് ഞാന്‍ തിരികെ പോകുന്നത്.”ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊല്‍ക്കത്ത കുടുംബത്തിന്‍റെ അംഗം ആയിരുന്നു ഗംഭീര്‍.അദ്ദേഹം തിരിച്ചെത്തുന്നു എന്നത് ഞങ്ങളെ ഏറെ സന്തോഷത്തില്‍ ആഴ്ത്തുന്നു.കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് സാറിനൊപ്പം ഗംഭീര്‍ ടീമിന് വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്നത് ഉറപ്പ്.”ടീം സഹ ഉടമ ഷാരൂഖ് ഖാൻ ട്വിറ്ററില്‍  കുറിച്ചു.

Leave a comment