EPL 2022 European Football Foot Ball International Football Top News transfer news

മോണ്ട്പെല്ലിയറിനെതിരെ 3-0ന് ജയിച്ച പിഎസ്ജി ലീഗില്‍ ഒന്നാമതെത്തി

November 4, 2023

മോണ്ട്പെല്ലിയറിനെതിരെ 3-0ന് ജയിച്ച പിഎസ്ജി ലീഗില്‍ ഒന്നാമതെത്തി

മോണ്ട്പെല്ലിയറിനെതിരെ 3-0ന് ഹോം ജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് 1-ൽ താൽക്കാലികമായി  ഒന്നാം സ്ഥാനത്തെത്തി.ലീ കാങ്-ഇൻ, വാറൻ സയർ-എമറി, വിറ്റിഞ്ഞ എന്നിവരുടെ ഗോളില്‍ ആണ് പിഎസ്ജി വിജയം നേടിയത്.ഇത് പാരിസ് ക്ലബിന്‍റെ തുടര്‍ച്ചയായ നാലാം വിജയം ആണ്.

Lee Kang-In celebrates with Kylian Mbappé after opening the scoring for Paris Saint-Germain in their win over Montpellier.

 

അച്‌റഫ് ഹക്കിമിയുടെ ലോ ക്രോസില്‍ കിലിയന്‍ എംബാപ്പെ ഒരു ഡമ്മി മൂവ് നടത്തിയപ്പോള്‍ ടോപ് കോർണറിലേക്ക് മികച്ച ഒരു ഷോട്ട് നേടി കൊണ്ട് ലീ കാങ്-ഇൻ ആണ് പിഎസ്ജിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.സന്ദർശകർ സമനിലക്ക് വേണ്ടി കൈ മെയ് മറന്ന് പോരാടി എങ്കിലും 58 ആം മിനുട്ടില്‍ ഉസ്മാന്‍ ഡെംബേലെയുടെ സ്മാര്‍ട്ട് പാസ് സ്വീകരിച്ച് മികച്ച രീതിയില്‍ ഫീനിഷ് ചെയ്തതോടെ 17-കാരൻ ആയ സയർ-എമറിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.വിറ്റീഞ്ഞ നേടിയ മൂന്നാം ഗോളിനും വഴി ഒരുക്കിയത്    ഹക്കിമി തന്നെ ആയിരുന്നു.

Leave a comment