“ഈ ഇന്ത്യ ലോകക്കപ്പിലെ മറ്റ് ടീമുകളെക്കായിലും എത്രയോ മുന്നില്‍ ” – മൈക്കൽ ആതർട്ടൺ
നിലവിലെ ലോകകപ്പിൽ ഈ ഇന്ത്യന്‍ ടീം മറ്റുള്ള ടീമുകളെ വെച്ച് നോക്കുമ്പോള്‍ എത്രയോ മുകളില്‍ ആണ് അവരുടെ ഫോം എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ വെളിപ്പെടുത്തി.വ്യാഴാഴ്ച ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ തുടർച്ചയായ ഏഴാം ജയം രേഖപ്പെടുത്തി.ലോകക്കപ്പിലെ സെമിഫൈനലില്‍ എത്തിയ ആദ്യ ടീമും ഇന്ത്യ തന്നെ ആണ്.
” ഈ ഇന്ത്യന്‍ ടീം വളരെ അധികം വിത്യസ്തം ആണ്. പൊതുവേ മികച്ച ബാറ്റിങ് ഡെപ്ത്ത് ഉള്ള ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത് അവരുടെ നിലവിലെ മികച്ച ബോളിങ് ആണ്. ശ്രീലങ്കയ്ക്കെതിരെയും കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ട് ടീമിനെതിരെയും എറിഞ്ഞ സ്പെലുകള് ഇന്ത്യന്‍ പേസര്‍മാര്‍ എത്രത്തോളം അപകടകാരികള്‍ ആണ് എന്ന് കാണിച്ചു തരുന്നു.സീമര്‍മാര്‍ സ്പിന്നര്‍മാരുടെ ജോലി വളരെ എളുപ്പത്തില്‍ ആക്കുന്നു.ഇന്ത്യൻ പേസ് ബൗളിംഗിന്റെ ഡെപ്ത്ത് ഇത്ര പെട്ടെന്ന് എങ്ങനെ മാറി എന്നത് ഇപ്പൊഴും എന്നെ അമ്പരപ്പിക്കുന്നു.”ഐസിസിയുടെ റിവ്യൂ പോഡ്കാസ്റ്റിൽ ആർതർട്ടൺ പറഞ്ഞു.