ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ കളിക്കില്ല
ശനിയാഴ്ക അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ പുറത്തായി.ഇതിന് കാരണം താരം ഗോള്‍ഫ് കളിയ്ക്കാന്‍ പോയപ്പോള്‍ ഉണ്ടായ പരിക്ക് ആണ്.മാക്‌സ്‌വെൽ ഒരു ഗോൾഫ് കാർട്ടിൽ ക്ലബ്ബ് ഹൗസിൽ നിന്ന് ടീം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.

മടക്ക യാത്രയില്‍ അദ്ദേഹത്തിന് പിടി നഷ്ടപ്പെട്ട് വണ്ടിയിൽ നിന്ന് തെന്നി വീണു.താരത്തിനു പരിക്ക് സംഭവിച്ചത് തലയില്‍ ആണ്.അതിനാല്‍ അദ്ദേഹത്തിന് മസ്തിഷ്കാഘാതം അനുഭവപ്പെട്ടു.ഈ അവസ്ഥയില്‍ താരത്തിനെ ഈ ആഴ്ച്ച നടക്കാന്നിരിക്കുന്ന ഇംഗ്ലണ്ട് മല്‍സരത്തില്‍ മല്‍സരത്തില്‍ നിന്നും ഒഴിവാക്കാന്‍ ഓസ്ട്രേലിയന്‍ മെഡികല്‍ ടീം തീരുമാനിക്കുകയായിരുന്നു.ഓൾറൗണ്ടറുടെ അഭാവം ഓസ്‌ട്രേലിയയുടെ സെമി ഫൈനൽ പദ്ധതികളെ ദോഷകരമായി ബാധിക്കും.താരത്തിനു പകരക്കാരന്‍ ആയി കാമറൂൺ ഗ്രീനിനെയും മാർക്കസ് സ്റ്റോയിനിസിനെയും പോലുള്ള താരങ്ങള്‍ ഓസീസ് നിരയില്‍ ഉണ്ട്.