സമനില കൊണ്ട് തൃപ്തിപ്പെട്ട് ലിവര്‍പൂള്‍
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ബ്രൈട്ടന്‍.അതോടെ ലിവര്‍പൂളിന് വേണ്ടി ഹമ്മദ് സല നേടിയ ഇരട്ട ഗോളുകൾ വെറുതെ ആയി.തുടര്‍ച്ചയായി അഞ്ചു ലീഗ് മല്‍സരങ്ങള്‍ ജയിച്ച് വന്ന ലിവര്‍പൂളിന് കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വിയും ഇപ്പോഴിത്താ സമനിലയും.ഈ ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് ടീം പിരിയുമ്പോള്‍ ക്ലോപ്പിന് പല തന്ത്രങ്ങളും മാറ്റി പണിയേണ്ടത് ഉണ്ട്.
20-ാം മിനിറ്റിൽ മുൻ ബ്രൈറ്റൺ മിഡ്‌ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിന്റെ പിഴവ് മുതല്‍ എടുത്ത് സൈമൺ അഡിംഗ്ര ബ്രൈട്ടന് ലീഡ് നേടി കൊടുത്തു.എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ ഇരട്ട ഗോള്‍ നേടി സല ലിവര്‍പൂളിന് മേല്‍ക്കൈ നേടി കൊടുത്തു.78 ആം മിനുട്ടില്‍ ഫ്രീ കിക്ക് ക്ലിയര്‍ ചെയ്യാന്‍ ആന്‍റി റോബര്‍ട്ട്സണ് കഴിയാതെ വന്നപ്പോള്‍ ബ്രൈറ്റൺ ക്യാപ്റ്റൻ ലൂയിസ് ഡങ്ക് ഒരു മികച്ച വോളിയിലൂടെ സമനില ഗോള്‍ നേടി.സബ് ആയി ഇറങ്ങിയ ഡച്ച് താരമായ റയാൻ ഗ്രവെൻബെർച്ച് രണ്ടാം പകുതിയില്‍ പല മികച്ച അവസരങ്ങളും പാഴാക്കിയത് ലിവര്‍പൂളിന് തിരിച്ചടിയായി.