EPL 2022 European Football Foot Ball International Football Top News transfer news

സീരി എ യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്‍റര്‍ മിലാന്‍

October 7, 2023

സീരി എ യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്‍റര്‍ മിലാന്‍

സീരി എ യില്‍ ഇന്‍റര്‍  മിലാന്‍ ഇന്ന് ബോളോഗ്നക്കെതിരെ കളിയ്ക്കാന്‍ ഇറങ്ങുന്നു.ഏഴില്‍ നിന്നു ആറ് വിജയങ്ങള്‍ നേടി പതിനെട്ടു പോയിന്റോടെ  ഇന്‍റര്‍ ആണ് സീരി എ യില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.അവരുടെ ചിര വൈരികള്‍ ആയ എസി മിലാനും പതിനെട്ടു പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.

Inter Milan vs Bologna Prediction and Betting Tips | 7th October 2023

 

ഏഴു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയവും നാല് സമനിലയും നേടിയ ബോളോഗ്ന ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.മിഡ് വീക്കില്‍ ബെന്‍ഫിക്കക്കെതിരെ ഏറെ കടുത്ത പോരാട്ടത്തിന് ശേഷം ഒറ്റ ഗോളില്‍ ഇന്‍റര്‍ മിലാന്‍ വിജയം നേടിയിരുന്നു.സീരി എ യില്‍ ഇന്‍റര്‍ മിലാന്‍ മുട്ടു മടക്കിയത് ആകെ സസുവോളോക്കെതിരെ മാത്രം ആണ്.ഇന്ന് ഇന്ത്യന്‍  സമയം ആറര മണിക്ക് ഇന്‍റര്‍ മിലാന്‍ ഹോം സ്റ്റേഡിയമായ സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment