Cricket cricket worldcup Cricket-International Epic matches and incidents ISL legends Renji Trophy Top News

ഏഷ്യൻ ഗെയിംസ്: സന്ദേശ് ജിംഗനെയും മറ്റ് രണ്ട് കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തി

September 15, 2023

ഏഷ്യൻ ഗെയിംസ്: സന്ദേശ് ജിംഗനെയും മറ്റ് രണ്ട് കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തി

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ ഇന്ത്യൻ കളിക്കാരനും പ്രധാന ഡിഫൻഡറുമായ സന്ദേശ് ജിംഗൻ ചേരുമെന്ന് പ്രഖ്യാപിച്ചു.ജിംഗനെ കൂടാതെ ചിംഗ്‌ലെൻസന സിംഗിനെയും ലാൽചുങ്‌നുംഗയേയും ഗെയിംസിനുള്ള ടീമിലേക്ക് ചേർത്തിട്ടുണ്ട്.നൗറേം മഹേഷ് സിംഗിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് എഐഎഫ്എഫ് മെഡിക്കൽ ടെസ്റ്റ് നടത്തും.

Priority Is To Take Indian Football Forward: AIFF President Kalyan Chaubey To NDTV | Sports Video / Photo Gallery

( കല്യാണ്‍ ചൗബെ)

ഇത് ടീമിന് വളരെ നല്ല വാര്‍ത്തയാണ്.അറ്റാക്കിങ്ങില്‍ സുനില്‍ ഛേത്രിയും പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും ചേരുന്നത് ടീമിനെ കൂടുതല്‍ ശക്തര്‍ ആക്കും.കാമ്പെയ്‌ൻ ശക്തമാക്കാൻ കൂടുതൽ പരിചയസമ്പന്നരായ ഫുട്ബോൾ താരങ്ങൾ ടീമിലുണ്ടെന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ പറഞ്ഞു.സെപ്തംബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചില മത്സരങ്ങൾ പുനഃക്രമീകരിക്കാൻ സമ്മതിച്ചത്  മൂലം ഇന്ത്യന്‍ ടീമിന്‍റെ ഫോറിന്‍ പര്യടനം സുഖമമായി മുന്നോട്ട് പോകും.ഇതിന് എഫ്എസ്ഡിഎല്ലിനോട് താൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും  ചൗബെ പറഞ്ഞു.

Leave a comment