വസീം അക്രത്തിന്‍റെ സ്വപ്നത്തില്‍ നിറഞ്ഞ് വിരാട്ട് കോഹ്ലി
വിരാട്ട് കോഹ്ലിയുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം ഇന്നലെ കാര്യമായി സംസാരിക്കുന്നത് ഇന്നലെ ടിവിയില്‍ കണ്ടിരുന്നു.സമൂഹ മാധ്യമങ്ങളില്‍ ഇരുവരും എന്തായിരിക്കും പറഞ്ഞത് എന്നത് ആരാധകരില്‍ ചര്‍ച്ചക്ക് ഇടവെച്ചിരുന്നു.അത് എന്താണ് എന്നു ഒടുവില്‍ വസീം അക്രം സ്റ്റാര്‍ സ്പോര്‍ട്ട്സ് ടോക്ക് ഷോയില്‍ വെളിപ്പെടുത്തി.
“ഞാന്‍ കോഹ്ലിയെ സ്വപ്നത്തില്‍ എപ്പോഴും കാണുന്നുണ്ട് എന്നു പറഞ്ഞു.അപ്പോള്‍ അതിനുള്ള കാരണം അദ്ദേഹം എന്നോട് ചോദിച്ചു.ടിവിയില്‍ പരസ്യങ്ങള്‍,ടോക്ക് ഷോ,പഴയ കളികള്‍ , അങ്ങനെ കോഹ്ലിയെ ടിവിയില്‍ കണ്ടു കണ്ടു എപ്പോഴും അദ്ദേഹം എന്‍റെ മനസ്സില്‍ ഉണ്ട് എന്നു ഞാന്‍ പറഞ്ഞു.ഇതിന് ഒരു പുഞ്ചിരി മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.”വസീം അക്രം പറഞ്ഞു.ഇതിനിടെ അദ്ദേഹം പാക്ക് യുവ താരങ്ങള്‍ ആയ ഷഹീന്‍ അഫ്രീദി,ബാബര്‍ അസം എന്നിവരും നിലവിലെ ഗെയിമിലെ മികച്ച താരങ്ങള്‍ ആണ് എന്നും കൂട്ടിച്ചേര്‍ത്തു.