ലോകക്കപ്പ് കഴിഞ്ഞാല്‍ കോച്ച് സ്ഥാനത് നിന്ന് ഒഴിയാന്‍ രാഹുല്‍ ദ്രാവിഡ്
ഈ ലോകക്കപ്പ് കഴിഞ്ഞാല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ മാനേജര്‍ സ്ഥാനത് നിന്ന് ഒഴിയും എന്ന് റിപ്പോര്‍ട്ട്.മുന്‍ ഇന്ത്യന്‍ താരത്തിനു ബിസിസിഐ അത് വരെ ആണ് ഡെഡ് ലൈന്‍ നല്‍കിയിരിക്കുന്നത്.ലോകക്കപ്പില്‍ ഇന്ത്യക്ക് ഒരുപക്ഷേ മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ ദ്രാവിഡിന് തന്നെ വീണ്ടും കരാര്‍ നീട്ടി നല്‍കാന്‍ ജയ് ഷാ ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍ മാധ്യമങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന അതിയായ സമ്മര്‍ദം മൂലം ലോകക്കപ്പില്‍ ഇന്ത്യ എങ്ങനെ കളിച്ചാലും കോച്ച് സ്ഥാനത് നിന്നും അദ്ദേഹം മാറും എന്ന തീരുമാനത്തില്‍ ആണത്രേ രാഹുല്‍.ഇത് ബിസിസിഐയില്‍ പലര്‍ക്കും അറിയാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവിലെ അസിസ്റ്റന്റ് കോച്ച് ആയ നെഹ്രക്ക് അവസരം നല്‍കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഗുജറാത്ത് ടൈറ്റൻസില്‍ 2025 വരെ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.