ലാമിൻ യമൽ, അലജാൻഡ്രോ ബാൽഡെ എന്നിവരെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തി സിറ്റി ; കലിപ്പില്‍ ബാഴ്സലോണ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലാമിൻ യമാല്‍ അലജാൻഡ്രോ ബാൽഡെ എന്നിവരെ സിറ്റിയുടെ ഏജന്റുകള്‍ ഫോളോ ചെയ്തത് ബാഴ്സ ബോര്‍ഡ് റൂമില്‍ വലിയ രീതിയില്‍ ഉള്ള നീരസത്തിനു കാരണം ആയിട്ടുണ്ട്.ലാ മാസിയ അക്കാഡമിയില്‍ നിന്ന് വന്ന ഈ യുവ താരങ്ങളില്‍ ആണ് ഇപ്പോള്‍ ബാഴ്സയുടെ എല്ലാ പ്രതീക്ഷയും.
ഇരുവരുടേയും കരാര്‍ പൂര്‍ത്തിയാവാന്‍ ഈ സീസന്‍ കൂടി കഴിഞ്ഞാല്‍ മതി.അങ്ങനെ ഇരിക്കെ ആണ് താരങ്ങളുമായി ബന്ധപ്പെടാന്‍ സിറ്റി ശ്രമം നടത്തിയത്.കഴിഞ്ഞ ജനുവരിയില്‍ ജോവ കാന്‍സലോയെ ലോണില്‍ സൈന്‍ ചെയ്യാന്‍ ബാഴ്സ ശ്രമം നടത്തിയപ്പോള്‍ സിറ്റി അത് നിരസിച്ചിരുന്നു.എന്നിട്ട് അദ്ധേഹത്തെ ബയേണില്‍ അയച്ചു.ഇത് കൂടാതെ ബെര്‍ണാര്‍ഡോ സില്‍വയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ച്ചക്കും സിറ്റി തയ്യാറായില്ല.ഇപ്പോള്‍ ഈ പ്രശ്നവും കൂടി ആയതോടെ ഇരു ക്ലബുകളും തമ്മിലുള്ള ബന്ധം വഷലായി.ഭാവിയില്‍ ഇരു ക്ലബുകളും തമ്മില്‍ നടക്കാന്‍ പോകുന്ന ബിസിനസിനെ ഇത് സാരമായി ബാധിക്കും.