EPL 2022 European Football Foot Ball International Football Top News transfer news

സുല്‍ത്താന്‍ വരുന്നു ; ഇന്ത്യന്‍ ആരാധകരെ ആവേശത്തില്‍ ആഴ്ത്താന്‍

August 25, 2023

സുല്‍ത്താന്‍ വരുന്നു ; ഇന്ത്യന്‍ ആരാധകരെ ആവേശത്തില്‍ ആഴ്ത്താന്‍

എഎഫ്സി   ചാമ്പ്യൻസ് ലീഗ് 2023/24 ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയും അൽ ഹിലാലും ഒരു പോട്ടില്‍ വീണത് മൂലം നെയ്മര്‍ ഇന്ത്യക്കില്‍ കളിക്കാന്‍ വന്നേക്കും.മുംബൈയുടെ ഹോം ഗ്രൗണ്ടായ  പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ ആയിരിക്കും നെയ്മര്‍ വരാന്‍ പോകുന്നത്.

AFC Champions League 2023-24 draw: Mumbai City FC in Group D with Neymar's  Al-Hilal

 

നെയ്മറിനൊപ്പം, ഫുട്ബോളിലെ പ്രമുഖരായ കലിഡൗ കൗലിബാലി, സെർജി മിലിങ്കോവിച്ച്-സാവിക്, റൂബൻ നെവ്സ് എന്നിവരും സൗദി പ്രോ ലീഗിൽ അൽ ഹിലാലിനെ പ്രതിനിധീകരിക്കുന്നുണ്ട്.അവരെയെല്ലാം കാണാന്‍ ഒരു മികച്ച അവസരം ആണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്.അൽ ഹിലാലിനും മുംബൈ സിറ്റി എഫ്‌സിക്കും ഒപ്പം ഉസ്‌ബെക്കിസ്ഥാന്റെ നവബഹോറും ഇറാന്റെ എഫ്‌സി നസാജി മസന്ദരനുമാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് രണ്ട് ടീമുകൾ.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ഗ്രൂപ്പ് ഇയിൽ ആണ്.അടുത്ത മാസം ഇറാന്റെ പെർസെപോളിസിനെതിരെ ടെഹ്‌റാനിൽ വെച്ചാണ് അല്‍ നാസര്‍ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്.

Leave a comment