EPL 2022 European Football Foot Ball International Football Top News transfer news

തുടര്‍ച്ചയായ മൂന്നാം ജയം നേടാന്‍ റയല്‍

August 25, 2023

തുടര്‍ച്ചയായ മൂന്നാം ജയം നേടാന്‍ റയല്‍

തുടര്‍ച്ചയായ മൂന്നു വിജയം നേടുക എന്ന  ലക്ഷ്യത്തോടെ സെൽറ്റ വിഗോയിലേക്ക് വണ്ടി കയറാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്‌.അത്‌ലറ്റിക് ബിൽബാവോയെയും അൽമേരിയയെയും തോൽപ്പിച്ച ലോസ് ബ്ലാങ്കോസ് നിലവിൽ ആറ് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്, അതേസമയം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ സെൽറ്റ 16-ാം സ്ഥാനത്താണ്.

Real Madrid midfielder Jude Bellingham celebrates scoring against Almeria on August 19, 2023

 

സ്ട്രൈക്കര്‍ ആയി എടുത്ത് പറയാന്‍ ആരും തന്നെ ഇല്ല എന്ന പ്രശനം റയലിന് ഇല്ല എന്നാണ് ആദ്യത്തെ രണ്ടു മത്സരങ്ങള്‍ തെളിയിക്കുന്നത്.ജൂഡ് ബെലിംഗ്ഹാമിന്‍റെ മികച്ച പ്ലേ മേക്കിങ്ങ്‌ സ്കില്‍ പരാമാവധി ഉപയോഗപ്പെടുത്താന്‍ കോച്ച് അന്‍സലോട്ടിക്ക് സാധിക്കുന്നുണ്ട് എന്നത് റയലിന് ആത്മവിശ്വാസം നല്‍കുന്നു.ഇന്നത്തെ മത്സരത്തില്‍ താരത്തിനെ കോച്ച് സ്ട്രൈക്കര്‍ ആയി കളിപ്പിക്കും എന്ന് റിപ്പോര്‍ട്ട് ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കിയിരുന്നു.അങ്ങനെ ആണെങ്കില്‍ മികച്ച ഒരു ജൂഡ്‌ – വിനീഷ്യസ് – റോഡ്രിഗോ ഷോ കാണാന്‍ കാണികള്‍ക്ക് കഴിഞ്ഞേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് മത്സരം.

Leave a comment